മനാമ : വയനാട് പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി, പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ ചരിത്ര ഭൂരിപക്ഷത്തിന് പ്രധാന കാരണം ഐക്യ ജനാധിപത്യമുന്നണിയുടെ കെട്ടുറപ്പും, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോടുള്ള ഭരണ വിരുദ്ധ വികാരവും ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സമതി അംഗം എം.എ.സമദ് അഭിപ്രായപ്പെട്ടു. ഉപ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെപിയും വര്‍ഗീയവത്കരിക്കാന്‍ ആണ് ശ്രമിച്ചത്. ആ ശ്രമങ്ങളെ അവിടുത്തെ ജനങ്ങള്‍ പുശ്ചിച്ചു തള്ളിയതിന്റെ പ്രതിഫലനം ആണ് ഐക്യജനാധിപത്യമുന്നണിയുടെ ചരിത്രഭൂരിപക്ഷം. കേരളത്തില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ആണ് നിലവില്‍ ഉള്ളത്. സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ആണ് ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം കുറയ്ക്കാനും സാധിച്ചത്. തിരഞ്ഞെടുപ്പ് പരസ്യത്തില്‍ പോലും വര്‍ഗീയത കാണിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷമാണ് ഏറ്റവും വലിയ വര്‍ഗീയ കക്ഷി എന്നും ബഹ്റൈന്‍ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിജയാഘോഷം ഉദ്ഘാടനം ചെയ്തുസംസാരിച്ച മുസ്ലിം ലീഗ് സംസ്ഥാന സമതി അംഗം എം.എ.സമദ് ആരോപിച്ചു. 

To advertise here,

ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. കെ. എം.സി.സി ജനറല്‍ സെക്രട്ടറി ഷംസുദിന്‍ വെള്ളികുളങ്ങര സ്വാഗതവും, കെ.എം. സി.സി ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം നന്ദിയും രേഖപ്പെടുത്തി. യോഗത്തില്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി വര്‍ക്കിങ് പ്രസിഡന്റ് ബോബി പാറയില്‍, കെ.എം.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍, ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി മനു മാത്യു, ട്രഷറര്‍ ലത്തീഫ് ആയംചേരി, കെ.എം.സി.സി ട്രഷറര്‍ കെ.പി മുസ്തഫ, കൂട്ടുസ മുണ്ടേരി, ബഹ്റൈന്‍ നൗക പ്രതിനിധി അശ്വതി എന്നിവര്‍ പ്രസംഗിച്ചു. 

ഒ.ഐ.സി.സി ദേശീയ ഭാരവാഹികളായ ഷമീം നടുവണ്ണൂര്‍, പ്രദീപ് മേപ്പയൂര്‍, ജവാദ് വക്കം, നസീം തൊടിയൂര്‍, രഞ്ചന്‍ കേച്ചേരി, രജിത് മൊട്ടപ്പാറ, ജോണി താമരശ്ശേരി, ജോയ് ചുനക്കര, കെ.എം.സി.സി സ്റ്റേറ്റ് ഭാരവാഹികളായ എ.പി. ഫൈസല്‍, സലിം തളങ്കര, ഷഹീര്‍ കാട്ടമ്പള്ളി, അഷ്റഫ് കാക്കണ്ടി, എസ്. കെ. നാസര്‍, ഒ.ഐ.സി.സി വനിതാ വിങ്ങ് പ്രസിഡന്റ് മിനി മാത്യു, ഒ.ഐ.സി.സി നേതാക്കളായ അലക്‌സ് മഠത്തില്‍, മോഹന്‍കുമാര്‍ നൂറനാട്, ജാലിസ് കെ കെ, റംഷാദ് അയിലക്കാട്, സല്‍മാനുല്‍ ഫാരിസ്, സിജു പുന്നവേലി, സുരേഷ് പുണ്ടൂര്‍, ചന്ദ്രന്‍ വളയം, നിസാര്‍ കുന്നംകുളത്തില്‍, രഞ്ജിത്ത് പടിക്കല്‍, വില്യം ജോണ്‍, മുനീര്‍ പേരാമ്പ്ര, കെ.എം.സി.സി ജില്ലാ ഏരിയ പ്രസിഡന്റ് സെക്രട്ടറിമാര്‍, ഭാരവാഹികള്‍ തുടങ്ങിയവര്‍ വിജയാഘോഷ പരിപാടിക്ക് നേതൃത്വം നല്‍കി.