മനാമ : ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ കേരളത്തിലെ സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രിയും കൊല്ലം, കുണ്ടറ മണ്ഡലം എംഎൽഎ യുമായ പി സി വിഷ്ണുനാഥിനെ കൊല്ലം പ്രവാസി അസോസിയേഷൻ ആദരിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ മലയാളം പാഠശാലയുടെ ഈ വർഷത്തെ പ്രവേശനോത്സവം ഉത്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കൊല്ലം പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ സുവനീറും മന്ത്രിക്കു കൈമാറി. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം ജനറൽസെക്രട്ടറി ജഗത് കൃഷ്ണകുമാർ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, അസിസ്റ്റന്റ്റ് ട്രഷറർ സിദ്ധീക്ക് ഷാൻ എന്നിവർ ചേർന്നു മന്ത്രിക്കു മെമെന്റോ കൈമാറി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ജനറൽസെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
Content Highlights: Kerala Tourism Minister P.C. Vishunath was honored by the Kollam Pravasi Association in Bahrain., The minister visited Bahrain to inaugurate the Malayalam Pathasala Praveshanolsavam at Bahrain Keraleeya Samajam., KPA officials presented the annual souvenir and a memento to the minister.
Published: 13 Sept 2026, 10:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented