മദീന : സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി, മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. മദീന അൽ-മുനവ്വറയിലാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ്.
മദീന ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ജനറൽ അഹമ്മദ് ബക്കർ സൈദാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ മദീന ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് ചെയർമാൻ ഫഹദ് അല്യാൻ അൽ-മുഗീർ പുതിയ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മദീനയിലെ രണ്ടാമത്തേതും, മക്ക മദീനയിലെ അഞ്ചാമത്തേയും സ്റ്റോറാണ് മദീന അൽ-മുനവ്വറയിലേത്. കിങ് ഖാലിദ് റോഡിൽ ഹറമൈൻ ട്രെയിൻ സ്റ്റേഷന് സമീപമാണ് പുതിയ സ്റ്റോർ. ട്രയിൻ മാർഗ്ഗം മദീനയിലെത്തുന്ന തീർത്ഥാടകർക്ക് ഏറെ സൗകര്യപ്രദമായാണ് പുതിയ ഹൈപ്പർ മാർക്കറ്റുള്ളത്
ഹജ്ജ് - ഉംറ തീർത്ഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്കും പ്രദേശവാസികൾക്കും കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉറപ്പാക്കുന്നതിനും ഉറപ്പാക്കുന്നതിന്റെ പുതിയ ഹൈപ്പർമാർക്കറ്റെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. കൂടുതൽ മികച്ച വികസന പദ്ധതികളാണ് സൗദി അറേബ്യയിൽ ലുലു ഗ്രൂപ്പിനുള്ളതെന്നും, കൂടുതൽ തൊഴിലവസരവും പ്രാദേശിക വികസനത്തിനും കരുത്തേകുന്നത് കൂടിയാണിതെന്നും അദേഹം പറഞ്ഞു. സൗദി ഭരണനേതൃത്വം നൽകിവരുന്ന പിന്തുണയ്ക്കും എം.എ യൂസഫലി നന്ദി അറിയിച്ചു.
95,628 ചതുരശ്രയടി വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായുള്ള പുതിയ ഹൈപ്പർ മാർക്കറ്റ് മദീനയിലെ തന്നെ ഏറ്റവും വലുപ്പമേറിയതാണ്. ദൈനംദിന ഉത്പന്നങ്ങൾ, ഫ്രഷ് ഫുഡ്, ബേക്കറി, ഇലകട്രോണിക്‌സ്, മൊബൈൽ അക്‌സസറീസ് വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വിപലുമായ ശേഖരവും ലഭ്യമാണ്. മികച്ച പാർക്കിംങ്ങ് സൗകര്യവും സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും ഉൾപ്പടെ സജ്ജീകരിച്ചിട്ടുണ്ട്.
Content Highlights: Lulu Group opened its newest and largest hypermarket in Madinah Al-Munawwara, Saudi Arabia., Located near the Haramain Train Station on King Khalid Road, benefiting local residents and Hajj/Umrah pilgrims., Spanning 95,628 square feet across two floors, featuring grocery, electronics, self-checkout counters, and ample parking.
Published: 02 Sept 2026, 01:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented