മസ്‌കറ്റ്: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ 'ഇന്ത്യ ഉത്സവ് 2026' ന് തുടക്കമായി. ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ, സംസ്‌കാരം, പാരമ്പര്യം എന്നിവ കോർത്തിണക്കി ഒരു വാരം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് ഇതോടെ തുടക്കമായിരിക്കുന്നത്. വെറുമൊരു റീട്ടെയിൽ ഫെസ്റ്റിവലിനപ്പുറം, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെയും ഒമാനും ഇന്ത്യയും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സൗഹൃദബന്ധത്തെയും സാക്ഷ്യപ്പെടുത്തുന്ന ഒന്നാണ് ഈ ആഘോഷമെന്ന് അധികൃതർ വ്യക്തമാക്കി.
ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ, ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ സമൂഹത്തിലെ പ്രമുഖർ, പ്രാദേശിക വിശിഷ്ട വ്യക്തിത്വങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ മേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിച്ച അംബാസഡർ, ഇന്ത്യയും ഒമാനും തമ്മിലുള്ള ശക്തമായ ബന്ധത്തെയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ഊഷ്മളമായ അടുപ്പത്തെയും പറ്റി എടുത്തുപറഞ്ഞു.
ഇന്ത്യയുടെ തനിമ ഒമാനിലെ എല്ലാവരിലേക്കും എത്തിക്കുകയാണ് ലുലു 'ഇന്ത്യ ഉത്സവി'ലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ റീജിയണൽ ഡയറക്ടർ അൻവർ സാദത്ത് പറഞ്ഞു. ‘ഇന്ത്യൻ സമൂഹത്തിനുള്ള ആഘോഷം എന്നതിലുപരി ഇന്ത്യയുടെ വൈവിധ്യത്തെ തിരിച്ചറിയാനും ആസ്വദിക്കാനും എല്ലാവർക്കുമായി നൽകുന്ന ക്ഷണം കൂടിയാണിത്. സംസ്കാരങ്ങൾ സംഗമിക്കുന്നതിനും കുടുംബങ്ങൾക്ക് ഒരുമിച്ച് സന്തോഷം പങ്കുവെക്കുന്നതിനും വേദിയൊരുക്കാൻ സാധിച്ചതിൽ ലുലുവിന് ഏറെ സന്തോഷമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
നറുമണം പരത്തുന്ന സുഗന്ധവ്യഞ്ജനങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത വിഭവങ്ങൾ, തത്സമയ സ്ട്രീറ്റ് ഫുഡ് കൗണ്ടറുകൾ, പരമ്പരാഗത മധുരപലഹാരങ്ങൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി പരമ്പരാഗതവും ആധുനികവുമായ ഇന്ത്യൻ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവും തയാറാക്കിയിട്ടുണ്ട്. ഒമാനിലെ തിരഞ്ഞെടുക്കപ്പെട്ട ലുലു ഹൈപ്പർമാർക്കറ്റുകളിലും ലുലുവിന്റെ ഓൺലൈൻ ഷോപ്പിംഗ് ചാനലുകളിലും പ്രത്യേക ഓഫറുകളോടെയും അനുബന്ധ പരിപാടികളോടെയും ഇന്ത്യ ഉത്സവ് അനുഭവവേദ്യമാകും.
Content Highlights: India Utsav 2026 launched at Lulu Hypermarkets in Oman to celebrate India's 80th Independence Day. Inaugurated by Indian Ambassador to Oman, Prashant Pise, alongside Lulu officials and community leaders. Features traditional Indian food, spices, street food counters, and apparel with special offers. Available across selected Lulu outlets in Oman and via online shopping channels.
Published: 14 Aug 2026, 09:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented