മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, പ്രൊഫഷണൽ കോഴ്‌സ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന്റെ ആറാം പതിപ്പിന്റെ പുരസ്‌കാരദാന ചടങ്ങ് നടന്നു.

To advertise here,

ബഹ്‌റൈനിലും കേരളത്തിലുമായി പഠിച്ച 37 വിദ്യാർഥികളാണ് ഈ വർഷത്തെ പുരസ്‌കാരത്തിന് അർഹരായത്. ബഹ്‌റൈനിൽ പഠിച്ച വിദ്യാർഥികളും കേരളത്തിൽ പഠിച്ച വിദ്യാർഥികളുടെ രക്ഷിതാക്കളും ബഹ്‌റൈൻ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥികളിൽനിന്ന് അവാർഡുകൾ ഏറ്റുവാങ്ങി. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടം സ്വന്തമാക്കിയ കൊല്ലം സ്വദേശിയായ എട്ടുവയസ്സുകാരി ഫെല്ലാ മെഹകിനെയും ചടങ്ങിൽ ആദരിച്ചു.

കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ. ജി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മിഥുൻ മോഹൻ മുഖ്യപ്രഭാഷണം നടത്തി. വെബ്മീ സി.ഇ.ഒ ഹർഷ ശ്രീഹരി പ്രചോദനാത്മക പ്രഭാഷണം നടത്തി.

കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ചിൽഡ്രൻസ് പാർലമെന്റ് ഫിനാൻസ് മിനിസ്റ്റർ അമൃതശ്രീ ബിജു നന്ദിയും രേഖപ്പെടുത്തി. ചിൽഡ്രൻസ് പാർലമെന്റ് എക്സിക്യൂട്ടീവ് അംഗം മാസ്റ്റർ അർഫാൻ അബ്ദുൽ സലിം ആശംസകൾ അറിയിച്ചു.

കെ.പി.എ ട്രഷറർ ബിനു കുണ്ടറ, വർക്കിങ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അനൂബ് തങ്കച്ചൻ, അസിസ്റ്റന്റ് ട്രഷറർ സിദ്ധിക്ക് ഷാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സെക്രട്ടറി വി. എം. പ്രമോദ്, അവാർഡ് കമ്മിറ്റി അംഗങ്ങളായ കൃഷ്ണകുമാർ, ജോസ് മങ്ങാട്, ജിബി ജോൺ, മനോജ് ജമാൽ, ജ്യോതി പ്രമോദ്, സലിം തയ്യിൽ, സജീവ് ആയൂർ, സ്മിതീഷ് ഗോപിനാഥ്, അജിത് ബാബു എന്നിവരും ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങളായ നിവേദ്യ വിനോദ്, ജെസീക്ക പ്രിൻസ് എന്നിവരും ചടങ്ങുകളുടെ ഏകോപനം നിർവഹിച്ചു. ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങൾ, സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.