മനാമ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ ഭക്തസംഘടനകളായ സെന്റ് പീറ്റേഴ്‌സ് വനിതാ സമാജവും മെഡിക്കൽ വിങ്ങും സംയുക്തമായി സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി വോക്കത്തോൺ സംഘടിപ്പിച്ചു.

To advertise here,

ഇടവക വികാരി സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്‌കോപ്പ വോക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ട്രഷറർ ലിജോ കെ. അലക്‌സ്, ജോയിന്റ് സെക്രട്ടറി എബി പി. ജേക്കബ്, കമ്മിറ്റി അംഗങ്ങളായ ബിജു തേലപ്പിള്ളി, സുബിൻ തോമസ്, വിജു ഏലിയാസ്, വനിതാ സമാജം സെക്രട്ടറി ഷീജ പ്രജീഷ്, ജോയിന്റ് സെക്രട്ടറി മീനു റെജി, മെഡിക്കൽ വിങ് സെക്രട്ടറി ബിഷ പോൾ, ജോയിന്റ് സെക്രട്ടറി ബിനോയി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നിരവധി വനിതാ സമാജം, മെഡിക്കൽ വിങ് പ്രവർത്തകരും ഇടവകാംഗങ്ങളും സനദിൽ നടന്ന വോക്കത്തോണിൽ പങ്കെടുത്തു. സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.