ന്യൂഡൽഹി: ടി20 ക്രിക്കറ്റിൽ പുതിയ റെക്കോഡ് കുറിച്ച് ഇന്ത്യ. ഒരു കലണ്ടർ വർഷം 400 സിക്‌സർ നേടുന്ന ആദ്യടീമെന്ന റെക്കോഡാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കിയത്. മത്സരത്തിൽ ആകെ 11 സിക്‌സറാണ് ഇന്ത്യൻ ടീം അടിച്ചെടുത്തത്.

To advertise here,

ഈ വർഷം ആകെ 40 ടി20 മത്സരങ്ങളിൽ നിന്നാണ് ഇന്ത്യ 40 സിക്‌സർ പറത്തിയത്. ഓസീസ്, വെസ്റ്റിൻഡീസ് ടീമുകളാണ് പട്ടികയിൽ ഇന്ത്യക്ക് താഴെയുള്ളത്. ഓസീസ് 24 മത്സരങ്ങളിൽ നിന്ന് 224 സിക്‌സറും വിൻഡീസ് 21 മത്സരങ്ങളിൽ നിന്ന് 224 സിക്‌സറും നേടി. ഇന്ത്യ നേടിയ 400 സിക്‌സറിൽ 142 എണ്ണവും കിവീസിനെതിരേയാണ്. ഒരു കലണ്ടർ വർഷം ഒരു ടീം ഒരു എതിരാളിക്കെതിരേ നേടുന്ന കൂടുതൽ സിക്‌സറുകളെന്ന നേട്ടവും ഇന്ത്യ സ്വന്തം പേരിലാക്കി.

ഒരു കലണ്ടർ വർഷം നേടിയ സിക്‌സർ പട്ടികയിൽ ഓസ്ട്രിയ 2025 ൽ നേടിയ റെക്കോഡാണ് ഇന്ത്യ മറികടന്നിരുന്നത്. അന്ന് 326 സിക്‌സറാണ് ടീം നേടിയത്. 36 മത്സരങ്ങളിൽ നിന്നായിരുന്നു ഈ നേട്ടം. 2022 ൽ ഇന്ത്യ 40 മത്സരങ്ങളിൽ നിന്ന് 289 സിക്‌സർ നേടിയിരുന്നു. ഇക്കുറി ഇത്രയും മത്സരങ്ങളിൽ നിന്ന് 400 സിക്‌സർ പറത്തി ഇന്ത്യ റെക്കോഡിട്ടു.

ഇന്ത്യക്കായി അഭിഷേക് ശർമ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരാണ് കൂടുതൽ തവണ പന്ത് അതിർത്തികടത്തിയത്. അഭിഷേക് 86 സിക്‌സർ നേടിയപ്പോൾ ഇഷാൻ കിഷൻ 60 സിക്‌സറും സഞ്ജു 50 സിക്‌സറും നേടി.