മനാമ: ബഹ്‌റൈൻ ബേയിലെ ഫോർ സീസൺസ് ഹോട്ടലിൽ 2026 നവംബർ 1, 2 തീയതികളിൽ നടന്ന ഗേറ്റ്‌വേ ഗൾഫിന്റെ നാലാം പതിപ്പിനിടെ വ്യവസായ വാണിജ്യ മന്ത്രാലയം പി.ജി. ഫോയിൽസ് ലിമിറ്റഡുമായി ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പുവച്ചു.
ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് സംഘടിപ്പിക്കുന്ന ഫോറം ‘ആഗോള പങ്കാളിത്തങ്ങളെ പുനർവിചിന്തനം ചെയ്യുക, സുസ്ഥിര വളർച്ചയെ ശക്തിപ്പെടുത്തുക’ എന്ന പ്രമേയത്തിലാണ് നടക്കുന്നത്. വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌റോയും പി.ജി. ഫോയിൽസ് ലിമിറ്റഡിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടർ സാഹിൽ ഷായും ലെറ്റർ ഓഫ് ഇന്റന്റിൽ ഒപ്പുവച്ചു.
ഇലക്ട്രിക് വാഹന ബാറ്ററികൾക്കും ഫാർമസ്യൂട്ടിക്കൽ ആവശ്യങ്ങൾക്കുമായി അലുമിനിയം ഫോയിൽ ഉൽപ്പാദിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബഹ്‌റൈനിൽ ഡൗൺസ്ട്രീം അലുമിനിയം സൗകര്യം സ്ഥാപിക്കാനുള്ള കമ്പനിയുടെ പദ്ധതികൾ ലെറ്റർ ഓഫ് ഇന്റന്റ് വിശദീകരിക്കുന്നു.
ബഹ്‌റൈന്റെ നിർമാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും വ്യാവസായിക ശേഷി വികസിപ്പിക്കുന്നതിനുമുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഈ ധാരണ. അന്താരാഷ്ട്ര നിർമാതാക്കളിൽനിന്ന് നിക്ഷേപം ആകർഷിക്കുകയും പുതിയ വ്യാവസായിക പ്രവർത്തനങ്ങളുടെ വികസനത്തിന് പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ ആകർഷകമായ നിക്ഷേപകേന്ദ്രമെന്ന നിലയിലുള്ള രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
കൂടുതൽ വൈവിധ്യപൂർണവും മത്സരക്ഷമവുമായ വ്യാവസായിക മേഖല കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബഹ്‌റൈൻ ഈ നീക്കം നടത്തുന്നത്.
Content Highlights: Bahrain’s Ministry of Industry and Commerce signed a Letter of Intent with PG Foils Ltd. during Gateway Gulf 2026.
Published: 02 Nov 2026, 11:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented