
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പദവിയിലെത്തിയതും ഭരണത്തിൽ തുടരുന്നതും വിദേശ സഹായത്തോടെയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി രാജ്യത്തോട് നുണ പറയുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട രാഹുൽ, ഏത് സമയത്തും ഏത് വേദിയിലും വിഷയത്തിൽ സംവാദം നടത്താൻ തയ്യാറാണെന്നും ധൈര്യമുണ്ടെങ്കിൽ കടന്നുവരാനും വെല്ലുവിളിച്ചു.
ഗുജറാത്തിൽ നടന്ന ഏകതാ ദിവസ് ചടങ്ങിൽ രാജ്യത്തിനെതിരെ ചില വിദേശ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് രാഹുൽ ഗാന്ധി തന്റെ സാമൂഹികമാധ്യമ പോസ്റ്റിലൂടെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക സ്രോതസ്സുകളെയും ഫണ്ടിങ് സിസ്റ്റത്തെയും പിന്തുണയ്ക്കുന്നതും നിയന്ത്രിക്കുന്നതും വിദേശ ശക്തികളാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനുപുറമെ, വിദേശ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ നരേന്ദ്ര മോദിയെ പൂർണ്ണമായി പിന്തുണയ്ക്കുന്നുണ്ടെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു. തനിക്ക് മോദിയെക്കുറിച്ച് അറിയാവുന്ന വിവരങ്ങൾ അത്രത്തോളം ഭയാനകമായതുകൊണ്ട് തന്നെ അദ്ദേഹം ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഒരിക്കലും ധൈര്യപ്പെടില്ലെന്നും രാഹുൽ പരിഹസിച്ചു.
Published: 02 Nov 2026, 08:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented