
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ആദ്യഫലപ്പെരുന്നാൾ ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച കുടുംബസംഗമത്തോടെ സമാപിച്ചു. ‘വിശ്വാസത്തിൽ വിതച്ച്, കൃപയിൽ കൊയ്യാം’ എന്ന ആപ്തവാക്യം മുഖമുദ്രയാക്കി നടത്തിയ പെരുന്നാളിന് ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഗാനമേള, ഗെയിമുകൾ, നൃത്തപരിപാടികൾ, സൺഡേ സ്കൂൾ ക്വയറിന്റെ ഗാനങ്ങൾ, സെന്റ് മേരീസ് ക്രിസ്ത്യൻ ഭജൻസ്, രുചികരമായ ഭക്ഷണശാലകൾ, സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന വടംവലി മത്സരം എന്നിവ മാറ്റുകൂട്ടി.
കത്തീഡ്രൽ വികാരി റവ. ഫാദർ തോമസുകുട്ടി പി. എൻ. അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ഇടവക സെക്രട്ടറി കുരുവിള പാപ്പി സ്വാഗതവും പ്രോഗ്രാം കൺവീനർ സിബി ഉമ്മൻ സെക്കറിയ നന്ദിയും അറിയിച്ചു. സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി വികാരിയും കെ.സി.ഇ.സി. പ്രസിഡന്റുമായ റവ. സ്ലീബാ പോൾ കോർ എപ്പിസ്‌കോപ്പ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു.
സഹവികാരി റവ. ഫാദർ റിജോ ചാക്കോ, ട്രസ്റ്റി ജോൺ കെ. പി., ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ഷിബു സി. ജോർജ്, സെക്രട്ടറി ജിനു വർഗീസ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ആദ്യഫലപ്പെരുന്നാളിന്റെ കൺവീനർമാർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പ്രമുഖ ഗായകരായ ഗൗതം വിൻസെന്റ്, വൈകാശ് വരവീണ, ആതിര ജനകൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച സംഗീതപരിപാടിയും ‘ഒരു ചിരി ഇരുചിരി ബമ്പർ ചിരി’യിലൂടെ പ്രശസ്തനായ അശ്വന്ത് അനിൽകുമാർ നയിച്ച കോമഡി ഷോയും അരങ്ങേറി.
ഈ വർഷത്തെ ആദ്യഫലപ്പെരുന്നാൾ വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും ജോയിന്റ് ജനറൽ കൺവീനർമാരായ ബിനു പാപ്പച്ചൻ, ബിനോജ് മാത്യു, പബ്ലിസിറ്റി കൺവീനർ ബിനു മാത്യു ഈപ്പൻ എന്നിവർ നന്ദി അറിയിച്ചു.
Content Highlights: St. Mary’s Indian Orthodox Cathedral’s harvest festival concluded with a family gathering at Bahrain Keraleeya Samajam.
Published: 02 Nov 2026, 11:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented