മനാമ: ബഹ്‌റൈനിലെ കലാ, സാംസ്‌കാരിക, പൊതുപ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യമായ ദീപക് തണലിന്, തണൽ സൗത്ത് സോണിന്റെ ആഭിമുഖ്യത്തിൽ ബി.എം.സി.യിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. തണൽ സൗത്ത് സോൺ പ്രസിഡന്റ് മണിക്കുട്ടന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി സുരേഷ് പുത്തൻവിളയിൽ സ്വാഗതം ആശംസിച്ചു.

To advertise here,

തണൽ സെൻട്രൽ കമ്മിറ്റി അംഗം നജീബ് കടലായി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മനോജ് വടകര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ട്രഷറർ സമീർ സലിം, ഷിബു പത്തനംതിട്ട, തോമസ് ഫിലിപ്പ്, ഇസ്മയിൽ, ജേക്കബ് തേക്കുതോട്, നവാസ് കുറ, ഷാജി മുതല, തോമസ് മാത്യു, സുമി സമീർ, ആൽവിൻ ഫ്രാൻസിസ് എന്നിവർ ദീപക്കിന് ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ ദീപക് തണൽ നന്ദി രേഖപ്പെടുത്തി.