മനാമ : നിയമസഭ ഡെപ്യുട്ടി സ്പീക്കറും, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും ആയ അഡ്വ. ഷാനി മോൾ ഉസ്മാന് ഒഐസിസി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി എം സി ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. വി ഡി സതീശൻ ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം കേരളത്തിലെ ജനങ്ങൾ സർക്കാരിനെ വളരെ പ്രതീക്ഷിയോടെയാണ് കാണുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങൾക്കുശേഷം ആർക്കും പരാതികൾ ഇല്ലാതെ ആണ് ഓണം ആഘോഷിച്ചത്. മുൻ കാലങ്ങളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ തിരുവോണത്തിന്റെ അന്ന് പോലും നിരവധി സമരങ്ങൾ നടക്കുന്നത് നമ്മൾ കണ്ടിരുന്നു. പക്ഷേ ഈ വർഷം അങ്ങനെ സമരങ്ങൾ ഒന്നും നടന്നില്ല എന്ന് മാത്രമല്ല അർഹതപ്പെട്ട ആനുകൂല്യങ്ങൾ എല്ലാവർക്കും നൽകുവാനും സർക്കാരിന് സാധിച്ചു. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പല സംഘടനകളും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്, മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തി അവയ്ക്ക് പരിഹാരം കാണുവാനും ശ്രമിക്കും എന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

To advertise here,