മനാമ: ശാന്തിസദനം ബഹ്റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'ആര്‍ദ്രം'25' എന്ന പേരില്‍ ശിശുദിനത്തില്‍ വിപുലമായ സ്നേഹ സംഗമം ഒരുക്കുന്നു. പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ പി.എം. എ ഗഫൂറിന്റെ പ്രഭാഷണമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. നവംബര്‍ 14 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സല്‍മാനിയ കെ.സിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഭിന്നശേഷി വിദ്യാര്‍ഥികളുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ദൃശ്യ ശ്രാവ്യ ആവിഷ്കാരവും അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു കോഴിക്കോട് ജില്ലയിലെ പുറക്കാട് പ്രവര്‍ത്തിക്കുന്ന ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിന്റെ പ്രചരണാര്‍ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയില്‍ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. പ്രഭാഷണം കേള്‍ക്കാനായി ബഹ്റൈനിലെ പ്രവാസികളെയും കുടുംബങ്ങളെയും സ്നേഹപൂര്‍വം സ്വാഗതം ചെയുന്നതായി സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ് .
പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം പ്രവര്‍ത്തിച്ചു വരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് നിസാര്‍ കൊല്ലം, ജനറല്‍ കണ്‍വീനര്‍ ഇ.വി.രാജീവന്, വൈസ് ചെയര്മാന്മാരായ ജമാല്‍ ഇരിങ്ങല്‍, റഫീഖ് അബ്ദുല്ല, മോനി ഒടിക്കണ്ടത്തില്‍, കണ്‍വീനര്‍മാരായ ജേക്കബ് തേക്കുതോട്, സയ്യിദ് ഹനീഫ്, ശാന്തി സദനം ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്മാന് മജീദ് തണല്‍, പ്രസിഡന്റ് രാധാകൃഷ്ണന് കെ, ജനറല്‍ സെക്രട്ടറി വി.എം. ഹംസ, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അഫ്സല് കളപ്പുരയില്‍, ട്രഷറര്‍ ജാബിര്‍. എം എന്നിവര്‍ പങ്കെടുത്തു.
Published: 09 Nov 2025, 01:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented