മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ഭാഷയുടെ സമ്പന്നതയും സാംസ്കാരിക പ്രാധാന്യവും വിളിച്ചോതുന്ന വിവിധ പരിപാടികളോടെ ലോക അറബി ഭാഷാ ദിനം ആഘോഷിച്ചു. അറബി ഭാഷയുടെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തെ വിലമതിക്കാനും സംരക്ഷിക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ മുഹമ്മദ് റജെ വിശുദ്ധ ഖുർആൻ പാരായണം നടത്തി. അറബി ഭാഷ സംരക്ഷിക്കേണ്ടതിന്റെയും പൈതൃകം ഭാവി തലമുറകൾക്ക് കൈമാറേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അറബിക് വകുപ്പ് മേധാവി സഫ അബ്ദുള്ള ഖംബർ വിശദീകരിച്ചു.
വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾക്ക് പുറമേ, അമീറ, സാറ എന്നിവർ നയിച്ച അറബി ഭാഷാ പൊതുവിജ്ഞാന പരിപാടിയും ശ്രദ്ധേയമായി. നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ അറബിയിൽ 'എ' ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പലിൽ നിന്ന് അഭിനന്ദന സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
പുരസ്കാരം നേടിയ വിദ്യാർത്ഥികൾ:
-
നാലാം ക്ലാസ്: അബ്ദുൽ അസീസ് റാഗെ, ഫാത്തിമ സയ്യിദ് മഹ്ദി, ഷഹദ് മുൻതർ.
-
അഞ്ചാം ക്ലാസ്: ലിന അബ്ദുൽജലീൽ, ഹാല അബ്ദുൽ അസീസ്, നൂർ മെയ്തം.
-
ആറാം ക്ലാസ്: സൈനബ് അബ്ദുൽ ഷഹീദ്, അലി റെദ, സൈനബ് മഹ്മൂദ്.
-
ഏഴാം ക്ലാസ്: വാദ് അബ്ദുൽ അസീസ്, മുഹമ്മദ് രാജെ, യാസ്മിൻ അഹമ്മദ്.
-
എട്ടാം ക്ലാസ്: ആയിഷ സനദ് ബാദർ, അമ്മാർ ഹുസൈൻ അഹമ്മദ്, റഗദ് മുഹമ്മദ്.
-
ഒമ്പതാം ക്ലാസ്: സഹ്റ സയ്യിദ് ഫലാഹ്, അലി മുഹമ്മദ്, ഫഹദ് ഹുമൂദ്.
-
പത്താം ക്ലാസ്: നാസർ അബ്ദുള്ള, ഫാത്തിമ മുഹമ്മദ്, ഏലിയാസ് മുഹമ്മദ്.
ചടങ്ങിൽ സ്കൂൾ അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ എന്നിവർ പങ്കെടുത്തു. വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ എന്നിവർ പ്രശംസിച്ചു.
Published: 12 Nov 2026, 02:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented