മനാമ: 43-ാമത് ഗൾഫ് സഹകരണ കൗൺസിൽ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രതിനിധി സംഘത്തലവന്മാരുമായും ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ ബുദൈവിയുമായും ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ റിഫ പാലസിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
ജിസിസി അംഗരാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധമാണ് മേഖലയുടെ പുരോഗതിക്കും സുരക്ഷയ്ക്കും അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ സുരക്ഷ ബഹ്‌റൈന്റെയും മറ്റ് ജിസിസി രാജ്യങ്ങളുടെയും അവിഭാജ്യ ഘടകമാണെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, സൗദിക്കെതിരെ ഹൂതി തീവ്രവാദി സംഘങ്ങൾ നടത്തുന്ന ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും ബഹ്‌റൈന്റെ പൂർണ പിന്തുണ ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.
ഏതൊരു വിദേശ അല്ലെങ്കിൽ ഇറാനിയൻ ഭീഷണികളെയും സംയുക്തമായി നേരിടുന്നതിൽ ജിസിസി അംഗരാജ്യങ്ങൾ പുലർത്തുന്ന ഐക്യദാർഢ്യത്തെയും മേഖലയിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
സംയുക്ത ഗൾഫ് പ്രവർത്തനങ്ങളെയും സഹകരണത്തെയും പിന്തുണയ്ക്കുന്ന കിരീടാവകാശിയുടെ പ്രതിബദ്ധതയ്ക്ക് പ്രതിനിധി സംഘത്തലവന്മാരും ജിസിസി സെക്രട്ടറി ജനറലും നന്ദി രേഖപ്പെടുത്തി.
ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, പ്രധാനമന്ത്രിയുടെ കോടതി മന്ത്രി ഷെയ്ഖ് ഇസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
Published: 12 Nov 2026, 03:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented