മനാമ: ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് സേവനം നൽകുന്ന, മേഖലയിലെ അതിവേഗം വളരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'ബാർഖി'ന്റെ മാതൃകമ്പനിയായ 'ബാർഖ് ഗ്രൂപ്പ്' (ടെക്‌നോളജീസ് യൂണിയൻ), 'ബിയോൺ' എന്നിവർ തമ്മിൽ കരാർ. 'ബിയോൺ മണി'യുടെ പ്രവർത്തനങ്ങളെ 'ബാർഖി'ന്റെ ഫിൻടെക് പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കുന്നതാണ് കരാർ. 'ഫിൻടെക് ഫോർവേഡ് 2026' വേദിയിൽ വെച്ച്, ബിയോൺ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽ ഖലീഫ, ബാർഖ് സ്ഥാപകനും സി.ഇ.ഒയുമായ അഹമ്മദ് അൽ- എനാസി എന്നിവരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. 'ബിയോൺ മണി' ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളും സേവനങ്ങളും പതിവുപോലെ തുടർന്നും ഉപയോഗിക്കാനാകും. കൂടാതെ, കാലക്രമേണ 'ബാർഖി'ന്റെ പ്ലാറ്റ്ഫോം, ശേഷി, സേവനവ്യാപ്തി എന്നിവയുടെ പ്രയോജനം അവർക്ക് ലഭിക്കുകയും ചെയ്യും.

To advertise here,

'ദീർഘകാല മൂല്യം സൃഷ്ടിക്കാൻ ശേഷിയുള്ള ഡിജിറ്റൽ ബിസിനസുകൾ എങ്ങനെ കെട്ടിപ്പടുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് 'ബിയോൺ മണി'- ബിയോൺ ഡിജിറ്റൽ ഗ്രോത്ത് സി.ഇ.ഒ. ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. 'പുതിയ വിപണികളിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന് ആവശ്യമായ നിയന്ത്രണാധിഷ്ഠിത അടിത്തറ 'ബിയോൺ മണി'യുടെ ലൈസൻസുകൾ ഞങ്ങൾക്ക് നൽകുന്നു. 'ബാർഖി'ന്റെ വളർച്ചയിലെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഈ ഇടപാട്.'- ചീഫ് ഓഫ് സ്റ്റാഫും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ മുഹമ്മദ് അൽസാബിയ അഭിപ്രായപ്പെട്ടു.

അന്തിമ രേഖകൾ തയ്യാറാക്കൽ, നിയന്ത്രണ അതോറിറ്റികളുടെ അനുമതികൾ, മറ്റ് സാധാരണ നടപടിക്രമങ്ങൾ എന്നിവ പൂർത്തിയാകുന്ന മുറയ്ക്ക്, 'ബിയോൺ മണി' 'ബാർഖി'ന്റെ ഭാഗമാകും. 'ബാർഖി'ൽ 'ബിയോൺ' കമ്പനിക്ക് സാമ്പത്തിക പങ്കാളിത്തം നിലനിൽക്കുകയും ചെയ്യും. 'ബാർഖി'ന്റെ ഫിൻടെക് പ്ലാറ്റ്ഫോമിനുള്ളിൽനിന്ന് 'ബിയോൺ മണി' തുടർന്നും വളരുകയും ഉപഭോക്താക്കൾക്ക് സേവനം നൽകുകയും ചെയ്യും.