മനാമ : മുതിർന്ന സിപിഐഎം നേതാക്കളായിരുന്ന അഴീക്കോടൻ രാഘവന്റെയും ചടയൻ ഗോവിന്ദന്റെയും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ച് ബഹ്റൈൻ പ്രതിഭ. പ്രതിഭയുടെ സൽമാനിയ, റിഫ കേന്ദ്രങ്ങളിലാണ് അനുസ്മരണ യോഗങ്ങൾ നടന്നത്. സൽമാനിയ പ്രതിഭ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം അനിൽ സി. കെ. സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ജോഷി ഗുരുവായൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രതിഭ പ്രസിഡന്റ് നിഷ സതീഷ് ചടയൻ ഗോവിന്ദൻ അനുസ്മരണ പ്രഭാഷണവും, ജനറൽ സെക്രട്ടറി വി. കെ. സുലേഷ് അഴീക്കോടൻ രാഘവൻ അനുസ്മരണ പ്രഭാഷണവും നിർവ്വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ ചടങ്ങിനെ അഭിസംബോധന ചെയ്തു. വർത്തമാന രാഷ്ട്രീയ സാഹചര്യങ്ങളെയും ആനുകാലിക സംഭവവികാസങ്ങളെയും കുറിച്ച് രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ സംസാരിച്ചു.
പ്രതിഭ റിഫ സെൻട്രലിൽ നടന്ന പരിപാടിക്ക് മേഖലാ സെക്രട്ടറി വി. ടി. ബാബു സ്വാഗതം ആശംസിച്ചു. മേഖലാ പ്രസിഡന്റ് രഞ്ജു ഹരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേന്ദ്ര കമ്മിറ്റി അംഗം അനഘ രാജീവൻ അഴീക്കോടൻ രാഘവൻ അനുസ്മരണവും, പ്രതിഭ പ്രസിഡന്റ് കെ. വി. മഹേഷ് ചടയൻ അനുസ്മരണവും നടത്തി. ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് പ്രതിഭ രക്ഷാധികാരി സമിതി അംഗം കെ. എം. സതീഷ് സംസാരിച്ചു.
Content Highlights: Bahrain Prathibha organized memorial events for Azheekodan Raghavan and Chadayan Govindan., Meetings were held at Salmaniya and Rifa central units., Senior leaders delivered commemorative speeches and discussed current political scenarios.
Published: 01 Oct 2026, 10:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented