മനാമ : പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎംസിസി ബഹ്റൈൻ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം നൽകി. കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.
കെഎംസിസിയിൽ നൽകിയ സ്വീകരണത്തിൽ ഡെപ്യൂട്ടി സ്പീക്കർ പ്രവാസികളുടെ വിഷയങ്ങൾ വിശദമായി കേൾക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ഉടൻ ചർച്ച നടത്തി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
വർഷങ്ങളോളം പ്രവാസി ക്ഷേമനിധിയിൽ പണം അടച്ചുവരുന്ന അംഗങ്ങൾക്ക് ചെറിയ കുടിശ്ശികയുടെ പേരിൽ പെൻഷൻ നിഷേധിക്കുന്ന നടപടി പുനഃപരിശോധിക്കണമെന്ന് കെഎംസിസി നിവേദനത്തിൽ ആവശ്യപ്പെട്ടു. പെൻഷന് അർഹത നേടിയവർക്ക് കുടിശ്ശിക അടയ്ക്കാൻ അവസരം നൽകി പെൻഷൻ അനുവദിക്കുന്നതിനുള്ള അടിയന്തര ഇടപെടൽ നടത്തണമെന്നും അഭ്യർത്ഥിച്ചു. പെൻഷൻ അപേക്ഷകളിൽ ആറുമാസം മുതൽ ഒരു വർഷം വരെ കാലതാമസം നേരിടുന്ന നിലവിലെ രീതി മാറ്റി ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പെൻഷൻ അനുവദിക്കുന്ന സംവിധാനം നടപ്പാക്കണമെന്നും അനുവദിക്കപ്പെട്ട മുഴുവൻ തുകയും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.
കൃത്യമായി പെൻഷൻ ലഭിക്കാതെ കുടിശ്ശികയായി കിടക്കുന്ന തുകകൾ ഉടൻ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നേടുന്നതിനുള്ള പ്രായപരിധി 60 വയസ്സിൽനിന്ന് 70 വയസ്സായി ഉയർത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധിയിലെ ചികിത്സാ സഹായം, മരണാനന്തര സഹായം തുടങ്ങിയ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകളിൽ കാലതാമസം ഒഴിവാക്കി അർഹരായവർക്ക് വേഗത്തിൽ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കെഎംസിസി അഭ്യർത്ഥിച്ചു.
സംസ്ഥാന ഭാരവാഹികളായ കെ പി മുസ്തഫ, എ പി ഫൈസൽ, ഷാഫി പറക്കട്ട, റഫീഖ് തോട്ടക്കര, സലീം തളങ്കര, ഫൈസൽ കണ്ടിതാഴ, അഷ്റഫ് കാട്ടിൽപ്പീടിക, വേൾഡ് കെഎംസിസി സെക്രട്ടറി അസൈ്സനാർ കളത്തിങ്കൽ കെഎംസിസി ജില്ലാ ഏരിയ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ഒ എെ സി സി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
Content Highlights: KMCC Bahrain submitted a memorandum to Kerala Deputy Speaker Shanimol Usman regarding Pravasi Welfare Fund issues., Requested to clear pension arrears and reduce application processing delays to 1-2 months., Demanded raising the membership age limit from 60 to 70 years., Called for faster disbursement of medical and death assistance benefits for expatriates.
Published: 20 Sept 2026, 12:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented