മസ്‌കറ്റ്: മെന്റലിസ്റ്റ് ആദിയുടെ മെന്റലിസം ഷോ ആയ 'ഇൻസോംനിയ' ഒമാനിലേക്ക് എത്തുന്നു. ഒക്ടോബർ 9 വെള്ളിയാഴ്ച മസ്‌കറ്റിലെ ബൗഷറിലുള്ള കോളേജ് ഓഫ് ബേങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് ഹാളിലാണ് പരിപാടി നടക്കുക.

To advertise here,

കാണികൾക്കായി രണ്ട് പ്രദർശനങ്ങളാണ് അന്നേദിവസം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഷോ ഉച്ചയ്ക്ക് 2:30-ന് ആരംഭിക്കും. തുടർന്ന് പ്രേക്ഷകരുടെ ആവശ്യാനുസരണം വൈകുന്നേരം 7:30-ന് രണ്ടാമതൊരു ഷോ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. മെന്റലിസത്തിന്റെ വേറിട്ടതും അത്ഭുതകരവുമായ ഒരു അനുഭവം ഒമാനിലെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘടകർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പരിപാടിയുടെ കൃത്യമായ നടത്തിപ്പും സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിനുമായി ഷോ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുൻപ് ഹാളിന്റെ ഗേറ്റുകൾ അടയ്ക്കുന്നതായിരിക്കും. അതിനാൽ കാണികൾ തങ്ങളുടെ സീറ്റ് നമ്പർ അനുസരിച്ച് സമയബന്ധിതമായി വേദിയിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ടിക്കറ്റുകളിൽ 80 ശതമാനത്തിലധികവും ഇതിനോടകം വിറ്റുതീർന്നു.

വാർത്താ സമ്മേളനത്തിൽ സംഘാടകരായ അനീഷ് കടവിൽ, ആതിര ഗിരീഷ്, അഭിലാഷ് എം.കെ, സമീറ, ഗംഗേഷ് എന്നിവർ പങ്കെടുത്തു. ഷോയുടെ ടിക്കറ്റ് ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കുമായി www.globalevents.om എന്ന വെബ്‌സൈറ്റോ +968 94653737 എന്ന വാട്‌സാപ്പ് നമ്പറോ വഴിയോ ബന്ധപ്പെടാവുന്നതാണെന്ന് സംഘടകർ അറിയിച്ചു.