മനാമ: ബഹ്റൈൻ പ്രതിഭ റിഫ മേഖല ഹാജിയത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'പ്രവാസവും പ്രമേഹവും' എന്ന പേരിൽ പ്രമേഹബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ അഭിഗൈൽ കരോലിൻ ഡേവിഡ് നയിച്ചു. പ്രവാസ ജീവിതത്തിൽ പ്രമേഹനിയന്ത്രണത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു.
പങ്കെടുത്ത നിരവധി പേർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. വിഷയവതാരക സദസ്സുമായി സംവദിക്കുകയും പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്തമായ മറുപടി നൽകുകയും ചെയ്തു.
ഹാജിയത് യൂണിറ്റ് സെക്രട്ടറി സരിത മേലത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നിതിൻ ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, വെസ്റ്റ് റിഫ രക്ഷാധികാരി ചന്ദ്രൻ പിണറായി എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും പ്രോഗ്രാം കൺവീനറുമായ സജീവ് നന്ദി രേഖപ്പെടുത്തി.
അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. നിരവധി പേർ പരിശോധനയിൽ പങ്കെടുത്തു.
Content Highlights: Bahrain Prathibha Conducts Diabetes Awareness Session for Expatriates: Insights on Lifestyle Management
Published: 19 Feb 2026, 01:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented