മനാമ: ബഹ്റൈന്‍ മലയാളി ഫോറത്തിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഇന്ത്യന്‍ ഡിലൈറ്റ് റസ്റ്റോറന്റില്‍ ബഹ്‌റൈന്‍ ദേശീയദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. ചടങ്ങില്‍ സന്തോഷ സൂചകമായി മുഖ്യാതിഥികളായ പ്രശസ്ത നാടക- സിനിമ പ്രവര്‍ത്തകര്‍ പ്രകാശ് വടകരയും ജയമേനോനും ചേര്‍ന്ന് അംഗങ്ങളുടെയും ക്ഷണിക്കപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് ആശംസസന്ദേശം കൈമാറി. സെക്രട്ടറി ജയേഷ് താന്നിക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് അജി പി. ജോയ് അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ മലയാളി ഫോറം ഉപദേശക സമിതി ചെയര്‍മാന്‍ ഇ.വി. രാജീവന്‍ ബഹ്റൈന്റെ ഭരണാധികാരികള്‍ സ്വദേശികളെയും വിദേശികളെയും അടക്കം മുഴുവന്‍ ജനങ്ങളെയും ചേര്‍ത്തുപിടിച്ചു രാജ്യത്തിനായി ചെയ്യുന്ന മഹത്തായ സേവനങ്ങള്‍ എടുത്തുപറഞ്ഞു മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ജേക്കബ് തേക്കുംതോട്, രഞ്ജിത്ത് കുരുവിള, അന്‍വര്‍ നിലമ്പൂര്‍, ഗോപാലന്‍, മന്‍ഷീര്‍, തോമസ് ഫിലിപ്പ്, മനോജ് പീലിക്കോട്, അബ്ദുള്‍ സലാം, ദീപക് തണല്‍, ശിവാംബിക, റെജീന ഇസ്മയില്‍, അമ്പിളി ഇബ്രാഹിം, മായ അച്ചു, ബാലു പയ്യന്നൂര്‍, പ്രേം പിള്ള, തന്‍ഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ സുനീഷ് മാവേലിക്കര നന്ദി പറഞ്ഞു. ചടങ്ങിന് ശേഷം കലാപരിപാടികളും അരങ്ങേറി.

To advertise here,