മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷന്‍ 53-ാം ബഹ്റൈന്‍ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിഫ മെഡിക്കല്‍ സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ പാക്ട് ചീഫ് കോ- ഓര്‍ഡിനേറ്റര്‍ ജ്യോതി മേനോന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സാമൂഹികപ്രവര്‍ത്തക നൈന മുഹമ്മദ് കേക്ക് മുറിച്ചു ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

To advertise here,

കെ.പി.എ. പ്രസിഡന്റ് അനോജ് മാസ്റ്റര്‍ അധ്യക്ഷനായിരുന്ന ചടങ്ങിന് ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ സ്വാഗതവും, ട്രഷറര്‍ മനോജ് ജമാല്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറി അനില്‍ കുമാര്‍, ഡോ. പ്രനീഷ് വര്‍ഗീസ്, മുന്‍ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാര്‍,  കിഷോര്‍ കുമാര്‍, സന്തോഷ് കാവനാട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.  

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പും, റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും വിജയകരമായി സംഘടിപ്പിച്ചു. കലാ- സാഹിത്യവിഭാഗം സൃഷ്ടിയുടെ നേതൃത്വത്തില്‍ രചനാ മത്സരം നടക്കുന്നതും, അടുത്ത ആഴ്ച സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉള്ള രക്തദാന ക്യാമ്പ് നടക്കാന്‍ പോകുന്ന കാര്യവും ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ സെന്‍ട്രല്‍- ഡിസ്ട്രിക്ട്- ഏരിയ ഭാരവാഹികളും, പ്രവാസിശ്രീ യൂണിറ്റ്, മറ്റംഗങ്ങളും പങ്കെടുത്തു.