മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ 'വനിതാ മെഡിക്കല്‍ ഫെയര്‍' സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബഹ്റൈന്‍ കേരളീയ സമാജം വനിതാ വിഭാഗം പ്രസിഡന്റ് മോഹിനി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ റഷീദ് മാഹി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു.

To advertise here,

'സ്തനാര്‍ബുദം സ്വയം തിരിച്ചറിയുന്നത് എങ്ങനെ' എന്ന വിഷയത്തില്‍ പ്രശസ്ത ഗൈനകോളജിസ്റ്റ് ഡോ. സില്‍വി ജോണ്‍ ക്ലാസ്സ് എടുത്തു. ബഹ്റൈന്‍ പ്രതിഭ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി റീഗ പ്രദീപ്, സുബൈര്‍ കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

മോഹിനി തോമസ്, റീഗ പ്രദീപ്, ഡോ. സില്‍വി ജോണ്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ യഥാക്രമം തണല്‍ പ്രസിഡന്റ് നജീബ് കടലായി, സെക്രട്ടറി മുജീബ് മാഹി, ട്രഷറര്‍ യു.കെ. ബാലന്‍ എന്നിവര്‍ സമ്മാനിച്ചു. സ്ത്രീകള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ ചെക്കപ്പ് കൂപ്പണുകളുടെ ഉദ്ഘാടനം മിനി മാത്യുവിന് നല്‍കി റഷീദ് മാഹി നിര്‍വഹിച്ചു. അല്‍ ഹിലാല്‍ മാര്‍ക്കറ്റിങ് മാനേജര്‍ ഉണ്ണി, നൗഫല്‍ എന്നിവര്‍ സംബന്ധിച്ച പരിപാടി ഫൈസല്‍ പാട്ടാണ്ടി, മണിക്കുട്ടന്‍, ഫൈസല്‍ മടപ്പള്ളി എന്നിവര്‍ നിയന്ത്രിച്ചു. യു.കെ. ബാലന്‍ നന്ദി പറഞ്ഞു.