മനാമ: ബഹ്റൈന്റെ 53-ാമത് ദേശീയദിനാഘോഷം ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന് സമുചിതമായി ആഘോഷിച്ചു. മലര്‍വാടി കൂട്ടുകാരും പൊതുജനങ്ങളും പങ്കെടുത്ത ആഘോഷ പരിപാടി ഘോഷയാത്രയോടെ തുടക്കമായി. ഐ.സി.ആര്.എഫ്. ചെയര്മാന് അഡ്വ. വി.കെ. തോമസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബഹ്റൈന്‍ പ്രവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണെന്നും ഇവിടുത്തെ ഭരണാധികാരികളും നാട്ടുകാരും വിദേശികളോട് വലിയ സ്നേഹവായ്പ്പും കരുതലുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്രന്‍ഡ്സ് അസോസിയേഷന്, യൂത്ത് ഇന്ത്യ, ടീന്‍സ് ഇന്ത്യ, മലര്‍വാടി കൂട്ടുകാര്‍ നേതാക്കളും പ്രവര്‍ത്തകരും പൊതുജനങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. പ്രവര്‍ത്തകര്‍ക്കും സഹകാരികള്‍ക്കുമായി നിരവധി കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
പ്രസിഡന്റ് സുബൈര്‍ എം.എം. അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി സഈദ് റമദാന് നദ്വി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഹഖ് നന്ദിയും പറഞ്ഞു. ഡോ.ഫെമില്‍, പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദ്റുദ്ദീന്‍ പൂവാര്‍, ഫ്രന്‍ഡ്സ് വനിതാ വിഭാഗം ആക്ടിങ് പ്രസിഡന്റ് സാജിദ സലിം, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അസോസിയേഷന് വൈസ് പ്രസിഡന്റുമാരായ ജമാല്‍ നദ്വി, സമീര്‍ ഹസന്, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്, ഏരിയാ പ്രസിഡന്റുമാരായ മൂസ കെ. ഹസന്, മുഹമ്മദ് മുവയുദ്ദീന്, അബ്ദുല്‍ ജലീല്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് ടീന്‍സ് ഇന്ത്യ കോര്‍ഡിനേറ്റര്‍ അനീസ് വി.കെ, മലര്‍വാടി കോര്‍ഡിനേറ്റര്‍ റഷീദ സുബൈര്‍, ഫ്രന്‍ഡ്സ് സര്‍ഗവേദി കണ്‍വീനര്‍ ഗഫൂര്‍ മൂക്കുതല തുടങ്ങിയവര്‍ നേതൃത്വം നല്കി.
Content Highlights: Friends Social Association in Bahrain celebrated the 53rd National Day
Published: 19 Dec 2024, 11:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented