
മനാമ: ജന്മനാടിനെ സ്‌നേഹിക്കുന്നത് പോലെ തന്നെ തൊഴില്‍തരുന്ന നാടിനെയും സ്‌നേഹിക്കണമെന്ന് ബഹ്റൈന്‍ ഒ.ഐ.സി.സി. ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 53-ാമത് ബഹ്റൈന്‍ ദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്ത അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. ഈ രാജ്യവും, ഇവിടുത്തെ ഭരണാധികാരികളും പ്രവാസികളോട് കാണിക്കുന്ന സ്‌നേഹത്തിനും, കരുതലിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ ഏറ്റവും മഹത്തരമായ ഭരണഘടനയും, ഭരണസംവിധാനങളും നല്‍കി ഇന്ന് കാണുന്ന വിധത്തിലാക്കിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അവിടെ നിന്ന് കടന്ന് വന്നവര്‍ക്ക് ബഹ്‌റൈന്‍ നല്‍കുന്ന സുരക്ഷിതബോധം വളരെ വലുതാണ് എന്നും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി. ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി മനു മാത്യു സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ നെല്‍സണ്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ട്രഷറര്‍ ലത്തീഫ് ആയംചേരി, ജനറല്‍ സെക്രട്ടറിമാരായ സൈദ് എം.എസ്, ജേക്കബ് തേക്ക്‌തോട്, ജീസണ്‍ ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ഒ.ഐ.സി.സി. നേതാക്കളായ രജിത് മൊട്ടപ്പാറ, രഞ്ചന്‍ കേച്ചേരി, വിനോദ് ഡാനിയേല്‍, ജോണി താമരശ്ശേരി, റംഷാദ് അയിലക്കാട്, അലക്‌സ് മഠത്തില്‍, മോഹന്‍കുമാര്‍ നൂറനാട്, സല്‍മാനുല്‍ ഫാരിസ്, ഫിറോസ് നങ്ങാരത്ത്, ജലീല്‍ മുല്ലപ്പള്ളി, ചന്ദ്രന്‍ വളയം, ബിജുബാല്‍ സി.കെ, ശ്രീജിത്ത് പനായി, രഞ്ജിത്ത് പടിക്കല്‍, വില്യം ജോണ്‍, ബൈജു ചെന്നിത്തല, ഷാജി പൊഴിയൂര്‍, മുനീര്‍ യു.കെ. എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: OICC Bahrain celebrated the 53rd National Day with a function attended by Sunny Joseph MLA
Published: 19 Dec 2024, 11:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented