മനാമ: ഡ്രോണുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി ബഹ്‌റൈൻ  ആഭ്യന്തര മന്ത്രാലയം. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്ന് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിരോധനം തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

To advertise here,

രാജ്യത്തിനെതിരായ ഇറാനിയൻ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു സുരക്ഷാ മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. നിരോധനം ലംഘിക്കുന്നതായി കണ്ടെത്തുന്ന ഏതൊരു ഡ്രോണും നശിപ്പിക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.