മനാമ: 'മറാഈ 2026' എന്ന ബഹ്റൈൻ അന്താരാഷ്ട്ര പ്രദർശനത്തിന്റെ പുതിയ പതിപ്പ് മാനുഷിക പ്രവർത്തനങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. 'മറാഈ 2026' പ്രദർശനം ഉദ്ഘാടനം ചെയ്യുന്നതിനുള്ള ചുമതല രാജാവ് ഏൽപ്പിച്ചതിനും ഈ പ്രദർശനത്തിന് രക്ഷാകർതൃത്വം നൽകിയതിനും ഷെയ്ഖ് നാസർ ബിൻ ഹമദ് നന്ദി അറിയിച്ചു.

To advertise here,

അന്താരാഷ്ട്ര പ്രദർശനം സംഘടിപ്പിക്കുന്നതിൽ മുനിസിപ്പൽ കാര്യ-കാർഷിക മന്ത്രാലയം നടത്തിയ പരിശ്രമങ്ങളെ ഷെയ്ഖ് നാസർ അഭിനന്ദിച്ചു. 'മറാഈ' എന്ന ബഹ്റൈൻ അന്താരാഷ്ട്ര പ്രദർശനം ആരംഭിച്ചത് മുതൽ കൈവരിച്ച തുടർച്ചയായ വിജയത്തെയും ഈ വർഷത്തെയും മുൻ വർഷങ്ങളിലെയും പതിപ്പുകളിൽ ലഭിച്ച വിപുലമായ അന്താരാഷ്ട്ര പങ്കാളിത്തത്തെയും ഷെയ്ഖ് നാസർ പ്രശംസിച്ചു.