അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കോടതി നടപടികള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഞെട്ടലിലാണ് മലയാളികള്‍. സിനിമാ മേഖലയിലെ അനീതികളെപറ്റി ഇതുവരെ ഉണ്ടായിരുന്ന ഊഹാപോഹങ്ങള്‍ക്ക് ആധികാരികത നല്‍കുന്നതായിരുന്നു റിപ്പോര്‍ട്ടിലെ ഉള്ളടക്കം. റിപ്പോര്‍ട്ട് തിരികൊളുത്തിയ വിവാദങ്ങളുടെ മാലപ്പടക്കം ഇനിയും പൊട്ടിത്തീര്‍ന്നിട്ടില്ല. താരങ്ങള്‍ക്ക് നേരെ മാത്രമല്ല സര്‍ക്കാരിന് നേരെയും ചോദ്യങ്ങളുയരുന്നുണ്ട്. എന്തുകൊണ്ട് അഞ്ച് വര്‍ഷത്തോളം ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മേശപ്പുറത്തുവെച്ചു. ഒരു കോടിയോളം രൂപ ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ക്ക് നേരെ എന്തുകൊണ്ട്  കണ്ണടച്ചു തുടങ്ങിയ ചോദ്യങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. ഇക്കാര്യങ്ങളാണ്  മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍ അല്‍ഫോന്‍സ പി ജോര്‍ജ്.
 

To advertise here,