സഹപ്രവര്ത്തകരായ ഒരാളും തന്നെ എന്നെ പറ്റി മോശമായിട്ട് അഭിപ്രായം പറയില്ലെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു

അറിയപ്പെടുന്ന ചലച്ചിത്രതാരവും കേരളത്തിന്റെ ഗതാഗതവകുപ്പ് മന്ത്രിയുമാണ് കെ.ബി. ഗണേഷ് കുമാർ. അദ്ദേഹം മന്ത്രിയായശേഷം ഗതാഗത വകുപ്പിലും കെഎസ്ആർടിസിയിലുമെല്ലാം വരുത്തിയ പല പരിഷ്‌കാരങ്ങളും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ സജീവമായിരിക്കുമ്പോഴും സിനിമാഭിനയം ഉപേക്ഷിച്ചിട്ടില്ല. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള കാര്യങ്ങൾ തുറന്നുപറയുകയാണ് ഗണേഷ് കുമാർ. ദൂരദർശൻ ചാനലിലെ ഡിഡി ടോക്‌സ് എന്ന അഭിമുഖ പരിപാടിയിലാണ് ഗണേഷ് കുമാർ മനസ് തുറന്നത്.
അഭിമുഖത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഗണേഷ് കുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. താൻ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണെന്നും ആദരവോടെയും ബഹുമാനത്തോടെയുമാണ് സ്ത്രീകളോട് ഇടപെടാറെന്നും ഗണേഷ് കുമാർ പറയുന്നു. അതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്റെ പേര് ആരും പരാമർശിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don’t Miss: തട്ടിപ്പിൽ 5 ലക്ഷം നഷ്ടമായ ശ്രീനിവാസൻ, അനുഭവം പങ്കുവെച്ച് കെ.ബി ഗണേഷ് കുമാർ | VIDEO
'ഞാൻ സിനിമയിൽ അഭിനയിക്കുന്ന ആളാണ്. നിങ്ങൾക്ക് ആരോട് വേണമെങ്കിൽ ചോദിക്കാം. എന്റെ കൂടെ അഭിനയിച്ച എന്റെ സഹനടികളോ എന്റെ സഹപ്രവർത്തകരായ ഒരാളും തന്നെ എന്നെ പറ്റി മോശമായിട്ട് അഭിപ്രായം പറയില്ല. ഞാൻ അവരോട് വളരെ സ്‌നേഹത്തോടെയും മാന്യതയോടെയുമാണ് പെരുമാറുക. എന്റെ അമ്മയോട് എനിക്ക് ഭയങ്കര സ്‌നേഹമായിരുന്നു. ഞാൻ സ്ത്രീകളോട് വളരെ ബഹുമാനത്തോടെയും ആദരവോടെയും വളരെ കരുതലോടെയും മാത്രമേ ഇടപെടാറുള്ളൂ. അത് എനിക്ക് വളരെ നിർബന്ധമുണ്ട്. കാരണം എന്റെ അമ്മയാണ്. അതുകൊണ്ടാണല്ലോ ഇതിലൊക്കെ നമ്മുടെ പേരൊന്നും ആരും പരാമർശിക്കാത്തത്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതല്ല. ഞാൻ അങ്ങനെ ചെയ്യില്ല. കാരണം എന്നെ പറ്റി ഒരു സഹോദരനെ പോലെയോ ഒരു നല്ല സുഹൃത്തിനെ പോലെയോ ഉള്ള ഒരു സ്‌നേഹബന്ധമാണ്. സിനിമയിലുള്ള ഒരുപാട് ആർട്ടിസ്റ്റുകൾ എന്റെ കൂടെ അഭിനയിക്കാറുണ്ട്. അവർക്കെല്ലാം എന്റടുത്ത് ഒരു ജേഷ്ഠനെ പോലുള്ള സ്‌നേഹമാണ്.' -ഗണേഷ് കുമാർ പറഞ്ഞു.
Content Highlights: Actor and Kerala Transport Minister KB Ganesh Kumar stated that his name was not mentioned in the Hema Committee report because he always treats women with respect. In an interview with DD Talks, he emphasized that his conduct towards female co-stars is brotherly and disciplined, rooted in the values taught by his mother. He clarified that staying out of such controversies is a result of his character rather than mere luck.
Published: 25 Jan 2026, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented