പാർവതി, റിമ ഉൾപ്പടെയുള്ളവർ സ്വന്തം കരിയർ വരെ അപകടത്തിലാക്കി എനിക്ക് വേണ്ടി സംസാരിച്ചു- ചിന്മയി
എന്റെ കരിയറിലും വ്യക്തിജീവിതത്തിലും പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന സമയത്ത് മലയാളത്തിൽ നിന്ന് ലഭിച്ച പിന്തുണ വലുതാണ്. പാർവതിയും റിമയും ഉൾപ്പെടുള്ളവർ സ്വന്തം കരിയർ വരെ അപകടത്തിലാക്കിയാണ് എനിക്ക് വേണ്ടി സംസാരിച്ചത്, പറയുകയാണ് പ്രിയ ഗായിക ചിന്മയി ശ്രീപദ.
‘എന്നെ വ്യക്തിപരമായി അറിയാവുന്നത് പാർവതിയ്ക്കാണ്. ബാക്കി ആർക്കും എന്നെ അറിയില്ല. എന്നിട്ടും എനിക്ക് വേണ്ടി അവർ സംസാരിച്ചു. ഒ.എൻ.വി പുരസ്കാരവുമായി ബന്ധപ്പെട്ട് അവർ ശബ്ദമുയർത്തി. മലയാളം എന്നും എനിക്കൊപ്പം നിന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് എന്ത് സംഭവിച്ചു എന്നത് പിന്നീട് വരുന്ന കാര്യമാണ് അങ്ങനെയൊരു റിപ്പോർട്ട് എങ്കിലും ഉണ്ടായത് മലയാളത്തിൽ മാത്രമാണ് എന്നതാണ് പ്രാധാന്യം അർഹിക്കുന്നത്. വർഷങ്ങളായി തെലുങ്കിലും തമിഴിലുമെല്ലാം ഇങ്ങനെയൊരു കമ്മിറ്റിക്ക് വേണ്ടിയാണ് ഞാൻ ശബ്ദമുയർത്തുന്നത്.’
‘ആറേഴ് വർഷം ഒന്നും ചെയ്യാതിരുന്നിട്ട് മുത്തുമഴൈ പാട്ട് ഇറങ്ങിയ ശേഷം കേരളത്തിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ പറഞ്ഞറിയിക്കാനാവാത്തതാണ്. ഞാനെന്നും കടപ്പെട്ടിരിക്കും’, ചിന്മയി പറയുന്നു.
Content Highlights: Chinmayi Sripada acknowledges the support of Parvathy and Rima., The singers risked their careers to stand by Chinmayi., Significance of the Hema Committee report in the Malayalam film industry.
Published: 10 Mar 2026, 08:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented