പുറത്ത് സഹാറ മരുഭൂമിയുടെ കൊടുംചൂട്. എന്നാൽ ഭൂമിക്കടിയിൽ മറ്റൊരു ലോകം. സൂര്യപ്രകാശം നേരിട്ട് എത്താത്ത മുറികൾ, നടുവിൽ തുറന്ന മുറ്റങ്ങൾ, പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കങ്ങൾ… ടുണീഷ്യയിലെ മാത്മാതയിൽ തലമുറകളായി മനുഷ്യർ ജീവിച്ചുവരുന്നത് ഇങ്ങനെയാണ്. ആധുനിക വീടുകളുടെ സൗകര്യങ്ങൾക്കിടയിലും ഈ ഭൂഗർഭ വാസസ്ഥലങ്ങൾ ഉപേക്ഷിക്കാതെ തുടരുന്ന കുടുംബങ്ങളുടെ ജീവിതം കൗതുകകരമാണ്.

To advertise here,

മരുഭൂമിയിലെ ചൂടിനെ അതിജീവിക്കാൻ മനുഷ്യൻ കണ്ടെത്തിയ അപൂർവമായ വഴികളിലൊന്നാണ് മാത്മാതയിലെ ഗുഹാവീടുകൾ. ആമസിഗ് (ബെർബർ) ജനതയുടെ പാരമ്പര്യവുമായി ചേർന്നുനിൽക്കുന്ന ഈ വാസ്തുവിദ്യ പ്രകൃതിയോട് ഇണങ്ങിയാണ് രൂപപ്പെട്ടത്. ഭൂമിക്കടിയിലെ മുറികൾക്ക് ചുറ്റുമുള്ള മണ്ണും കട്ടിയുള്ള ഭിത്തികളും താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു. വൈദ്യുതിയും എയർ കണ്ടീഷനിങ്ങും ഇല്ലാത്ത കാലത്ത് തന്നെ പ്രകൃതിയുടെ സഹായത്തോടെ സുഖകരമായ ജീവിതാന്തരീക്ഷം ഒരുക്കിയ മനുഷ്യന്റെ ബുദ്ധിവൈഭവം ഇവിടെ കാണാം.ശരിക്കും! പോഡ്‌കാസ്റ്റിലൂടെ കൂടുതൽ കേൾക്കൂ.നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ. ശബ്ദമിശ്രണം : പ്രണവ് പി എസ്