ഒരു വാലറ്റ് നഷ്ടപ്പെട്ടാൽ സാധാരണയായി എത്ര ദിവസം കഴിഞ്ഞാണ് അതിന്റെ പ്രതീക്ഷ ഉപേക്ഷിക്കുക? ഒരാഴ്ച, ഒരു മാസം... അല്ലെങ്കിൽ അധികം പോയാൽ ഒരു വർഷം. എന്നാൽ കാനഡയിലെ റിച്ചാർഡ് ഗിൽറോയിയുടെ കാര്യത്തിൽ കഥ അങ്ങനെയായിരുന്നില്ല. നഷ്ടപ്പെട്ട വാലറ്റ് തിരിച്ചുകിട്ടാൻ അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവന്നത് 51 വർഷം!
1975-ൽ കാനഡയിലെ നോവ സ്കോഷ്യയിലെ ഡാർട്ട്മത്തിൽവച്ചാണ് റിച്ചാർഡിന്റെ വാലറ്റ് നഷ്ടപ്പെട്ടത്. അന്ന് അദ്ദേഹത്തിന് ഏകദേശം 17 വയസ്സ്.ഒരിക്കൽ “പോയത് പോയി” എന്ന് കരുതിയ ഒരു വാലറ്റ്, 51 വർഷങ്ങൾക്ക് ശേഷം വീണ്ടും ഉടമയുടെ കൈകളിലെത്തിയ അതിശയകരമായ കഥയാണ് ‘ശരിക്കും!’ അന്വേഷിക്കുന്നത്.ചിലപ്പോൾ നമ്മൾ മറന്നുപോയ കാര്യങ്ങൾ പോലും നമ്മളെ മറന്നിട്ടുണ്ടാകില്ല! നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ, ശബ്ദമിശ്രണം : പ്രണവ് പി എസ്.
Content Highlights: Richard Gilroy lost his wallet in 1975 at age 17 in Nova Scotia, Canada., The wallet was found 51 years later by a carpenter during home renovations under the floor., It contained his old ID, birth certificate, one dollar, and a 1975 Hamlet theatre ticket., Social media helped the carpenter locate Richard Gilroy's wife, returning the lost item.
Published: 07 Oct 2026, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented