നമ്മുടെ ഭൂമി അത്ര സുരക്ഷിതമാണോ? അല്ല എന്നാണുത്തരം. ലക്ഷക്കണക്കിന് ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ആറരക്കോടി കൊല്ലങ്ങള്‍ക്കുമുമ്പ് വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ, ഏതോ ഒരു ആകാശവസ്തു ഭൂമിയില്‍ വന്നിടിച്ചതാണ് ദിനോസറുകളുടെ വംശം നശിക്കാനിടയാക്കിയതെന്ന് കരുതുന്നവരുണ്ട്. ഭാവിയില്‍ ഇനിയും 'കൊലയാളി' ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ തേടിവന്നേക്കും. ഒപ്പം, കൂട്ടിയിടിയില്‍ തിരിച്ചുപിടിക്കാനാവാത്ത നാശങ്ങളും. ശത്രുക്കളായ ഇത്തരം ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്തുംമുമ്പേ പ്രതിരോധിക്കാനുള്ള ശ്രമമാണ് 'ഡാര്‍ട്ട്' ദൗത്യത്തിലൂടെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ലക്ഷ്യമിട്ടത്. |ഷിനോയ് മുകുന്ദ  | സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 

To advertise here,