തക്കുടു ആനയ്ക്ക് തുമ്മലാണ്. രാവിലെ എഴുന്നേറ്റാൽ ഉടനെ തുടങ്ങും തുമ്മൽ. അവന്റെ തുമ്മൽ മാറാൻ അച്ഛനാനെ കാണിക്കാത്ത വൈദ്യന്മാരില്ല. ഒരു ദിവസം എങ്ങാണ്ടൊന്നോ ഒരു കൊക്കമാവൻ വന്നു. ആള് പേരുകേട്ട വൈദ്യനാണത്രേ. 

To advertise here,

തക്കുടുവിനെ പരിശോധിച്ച കൊക്കമാവൻ പറഞ്ഞേ, വെള്ളാരം കല്ലുകൾക്കിടയിൽ മുളച്ചു നിൽക്കുന്ന മുയൽ ചെവിയൻ ഇടിച്ചു പിഴിഞ്ഞ് രാവിലെയും രാത്രിയും കഴിച്ചാൽ മതി എന്ന്.കേൾക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ. നിർമ്മാണം & അവതരണം: ആർജെ അച്ചൂ, ശബ്ദ മിശ്രണം: സുന്ദർ എസ്.