പന്തളം: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പന്തളം ഏരിയായിൽനിന്നു പങ്കെടുക്കുന്ന സമര വോളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി.

To advertise here,

സി.ഐ.ടി.യു. പന്തളം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയ സെക്രട്ടറി വി.പി. രാജേശ്വരൻ നായർ അധ്യക്ഷനായി. എം.ബി. പ്രഭാവതി, എസ് കൃഷ്ണകുമാർ, പ്രമോദ് കണ്ണങ്കര, കെ. മോഹൻദാസ്, ലസിത നായർ, കെ.എൻ. സരസ്വതി, സായിറാം പുഷൻ, എം. രാജൻ, പി.എച്ച്. സുധീർ എന്നിവർ പ്രസംഗിച്ചു.