
തുമ്പമൺ നോർത്ത്: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിന്റെ നേത്യതത്തിൽ ഭരണഘടനാദിനാചരണം നടത്തി. എൻ.എസ്.എസ്. പൗരനേത്ര-ഭരണഘടനാ സാക്ഷരത പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ ക്യാൻവാസുകൾ തയ്യാറാക്കുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സി. അനൂപ് നേതൃത്വം നൽകി. വിദ്യാർഥികൾ ഭരണഘടനയുടെ ആമുഖം ഏറ്റു ചൊല്ലി. തുടർന്ന് തുമ്പമൺ ഹൈസ്‌കൂൾ ജങ്ഷനിലേക്ക് റാലിയും ഒപ്പുശേഖരണവും നടന്നു. പ്രിൻസിപ്പൽ സജി വറുഗീസ് ബോധവൽക്കരണ ക്ലാസെടുത്തു.
അധ്യാപകരായ ബിന്ദു ആർ. പിള്ള, കെ.ആർ.സുജാത, എൻ.എസ്.എസ്. വോളണ്ടിയർ ലീഡർ സ്‌നേഹ ബിജു ജോർജ് എന്നിവർ പ്രസംഗിച്ചു.
Content Highlights: Government Higher Secondary School NSS unit in Thumpamon North observed Constitution Day with rallies, canvas presentations, and awareness sessions.
Published: 28 Nov 2026, 01:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented