
പന്തളം: തലയ്ക്ക് മുകളിലൂടെ തകർന്ന വൈദ്യുതി തൂണ് വഴി കടന്നുപോകുന്നത് സാധാരണ വൈദ്യുതി ലൈനല്ല. 11 കെ.വി ലൈനും എ.ബി.സി. കേബിളുമാണ്. എന്നിട്ടും അധികാരികൾക്ക് കുലുക്കമില്ല. ഏതാണ് ഒരുവർഷത്തിന് മുമ്പ് വാഹനം ഇടിച്ച് താഴ്ഭാഗത്തെ കോൺക്രീറ്റ് ഭാഗം പിഴുതും അതിന് മുകളിലുള്ള ഇരുമ്പ് തൂണ് വളഞ്ഞുംനിൽക്കുകയാണ്.
മങ്ങാരം എമിനൻസ് സ്‌കൂൾ ഭാഗത്തേക്കും തോന്നല്ലൂർ ക്ഷേത്രത്തിന് സമീപമുള്ള ഭാഗത്തേക്കും എം.സി.റോഡിൽ ഇരുവശത്തേക്കും വൈദ്യുതി പ്രവഹിക്കുന്ന കമ്പിയാണ് ഇതിലൂടെ കടന്നുപോകുന്നത്. തൂണ് തകർന്നതിനാൽ കമ്പിയിൽ തൂണ് തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. എം.സി.റോഡിൽ നിന്നും തോന്നല്ലൂർ ക്ഷേത്രഭാഗത്തേക്ക് തിരിയുന്ന വളവിലാണ് ഈ അപകടം. പലതവണ വാഹനാപകടം നടന്നതും ആളുകൾ മരിക്കാൻവരെ കാരണമായതുമായ വളവാണ് ഇത്.
Content Highlights: A damaged electric post carrying 11 KV lines in Pandalam poses a serious threat to the public as authorities continue to ignore it.
Published: 28 Nov 2026, 01:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented