സീതത്തോട് (പത്തനംതിട്ട): തുറക്കാൻ കഴിയാതെവന്നതിനെത്തുടർന്ന് മണിയാർ ഡാമിന്റെ ഷട്ടറുകൾക്ക് മുകളിലൂടെ വെള്ളമൊഴുകി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം മലയോരമേഖലയിലുണ്ടായ കനത്തമഴയെത്തുടർന്ന് പൊടുന്നനെ സംഭരണിയിലെ ജലനിരപ്പ് ഉയർന്നതാണ് പ്രശ്‌നത്തിനിടയാക്കിയത്. ഡാമിന്റെ അഞ്ച് ഷട്ടറുകൾക്ക് മുകളിലൂടെയും വെള്ളം കുതിച്ചൊഴുകുകയാണ്. ഷട്ടറുകൾക്ക് മുകളിലൂടെ വെള്ളമൊഴുകിയത് വൻ സുരക്ഷാവീഴ്ചയാണ്.

To advertise here,

ഏറെനാളായി മണിയാർ ഡാമിന്റെ ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് വിവാദം ഉണ്ട്. തകരാറിലായ ഷട്ടറുകളുടെ അറ്റകുറ്റപ്പണി നീണ്ടുപോകുന്നതാണ് പ്രശ്‌നം. ഷട്ടറുകൾക്ക് മുകളിലൂടെ വെള്ളം ഒഴുകിയതോടെ, ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനുള്ള മുഴുവൻ സംവിധാനവും തകരാറിലായി.