നിലയ്ക്കൽ : മണ്ഡലകാല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരുടെ ക്ഷേമത്തിനായി കൂടുതൽ സജ്ജീകരണങ്ങൾ നിലയ്ക്കലിൽ ഒരുങ്ങി. നിലയ്ക്കലിൽ പുതുതായി പണികഴിപ്പിച്ച പോലീസ് ബാരക്കിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. തീർഥാടന കാലയളവിൽ ഭക്തർക്ക് പൂർണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കി വരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

പോലീസുകാരുടെ ലഗേജ് അലവൻസ് 600 ആയി ഉയർത്തി, മെസ് ഗ്രാന്റ് പ്രതിദിനം 90 ആയി വർധിപ്പിച്ചെന്നും മന്ത്രി അറിയിച്ചു. ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പണികഴിപ്പിച്ച പുതിയ ബാരക്കിൽ 700-ലധികം പോലീസുകാർക്ക് താമസിക്കാനാകും. നിലയ്ക്കലിൽ 1750 പോലീസ് ഉദ്യോഗസ്ഥർക്കായി മെസ് സൗകര്യങ്ങളും വിപുലീകരിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ നിലയ്ക്കലിൽ അവലോകനയോഗവും നടന്നു. തീർഥാടന നടത്തിപ്പിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളായി തിരിച്ചാണ് പോലീസ് ആസൂത്രണം. എ.ഡി.ജി.പി. പി. വിജയനാണ് നോഡൽ ഓഫീസർ. താത്‌കാലിക പോലീസ് സ്റ്റേഷനുകൾ ശബരിമല തീർഥാടനകാലത്ത് ക്രമസമാധാനത്തിനായി സന്നിധാനം, നിലയ്ക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ താത്‌കാലിക പോലീസ്സ്റ്റേഷനുകൾ സജ്ജമാക്കും. വടശ്ശേരിക്കരയിൽ സ്ഥിരം പോലീസ്സ്റ്റേഷൻ സ്ഥാപിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.

കൂടുതൽ ക്രമീകരണങ്ങൾ പ്രധാന പരമ്പരാഗത പാതകളിലും ഇടത്താവളങ്ങളിലും പോലീസ് പട്രോളിങ് ശക്തമാക്കും. ആന്റി-സബോട്ടേജ് ചെക്കിങ്‌, ക്രൗഡ് മാനേജ്‌മെന്റ് ബാരിക്കേഡുകൾ, സി.സി.ടി.വി. നിരീക്ഷണം, ശക്തമായ ഇന്റലിജൻസ് നിരീക്ഷണം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലിൽ എ.ഐ. അധിഷ്ഠിത സ്മാർട്ട് പാർക്കിങ് സൗകര്യവും ക്രമീകരിക്കും. തിരക്കിൽ കൂട്ടംതെറ്റുന്ന കുട്ടികളെ കണ്ടെത്താൻ കൈകളിൽ റിസ്റ്റ് ടാഗ് ഘടിപ്പിക്കുന്ന പദ്ധതിക്കായി 13 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

പഴകുളം മധു എം.എൽ.എ. അധ്യക്ഷനായി. ഡി.ജി.പി. റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പി. പി. വിജയൻ, എ.ഡി.ജി.പി. ദിനേന്ദ്ര കശ്യപ്, ദക്ഷിണമേഖല ഐ.ജി. പി. പ്രകാശ്, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, പത്തനംതിട്ട എസ്.പി. ആർ. ആനന്ദ്, ശബരിമല എ.ഡി.എം. ദിലീപ് കെ.കൈനിക്കര, ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.