കുന്നന്താനം : നടയ്ക്കൽ-കവിയൂർ പാതയോരത്ത് വെച്ചിരിക്കുന്ന മിനി എം.സി.എഫ്. ടാറിങ്ങിന് പ്രശ്‌നമാകുന്നു. പൊതുമരാമത്ത് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായുള്ള പണികൾ നടത്തുകയാണ്. മുണ്ടയ്ക്കമൺ ട്രാൻസ്‌ഫോർമറിനോട് ചേർന്നാണ് എം.സി.എഫ്. വെച്ചിരിക്കുന്നത്. ഇവിടെ അഞ്ചര മീറ്റർ വീതിയിൽ ടാറിങ് നടത്തേണ്ടതാണ്.

To advertise here,

ഇവിടെനിന്ന് എം.സി.എഫ്. മാറ്റിയാലേ ഇരുവശത്തും കൃത്യമായ വീതിയിൽ ടാറിങ് നടത്താൻ കഴിയൂ. പാതയുടെ നിരപ്പിൽ വഴിയോരവും മണ്ണിട്ട് നിരപ്പാക്കേണ്ടതുണ്ട്. അതിനാൽ മറ്റൊരിടത്തേക്ക് എം.സി.എഫ്. മാറ്റിയിട്ട്, ടാറിങ് കഴിഞ്ഞ് തിരികെ വെയ്ക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.