ഏനാത്ത് : ഏനാത്ത് മൗണ്ട് കാർമ്മൽ സി.എം.ഐ. സെൻട്രൽ സ്‌കൂളിൽ മാതൃഭൂമി-ഫിനോവെസ്റ്റ് മധുരം മലയാളം പദ്ധതി തുടങ്ങി.

To advertise here,

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ശാഖകളുള്ള ധനകാര്യസ്ഥാപനമാണ് ഫിനോവെസ്റ്റ് ഗ്രൂപ്പ്. ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണശങ്കറിന്റെയും സി.ഇ.ഒ. സുകന്യ ഭാസുരന്റെയും നേതൃത്വത്തിൽ

വിവിധ പ്രദേശങ്ങളിൽ നടത്തുന്ന സി.എസ്.ആർ. പ്രവർത്തനങ്ങളുടെ ഭാഗമായാണ് മധുരം മലയാളം പദ്ധതി തുടങ്ങിയത്.

ഫിനോവെസ്റ്റ് ഗ്രൂപ്പ് ജനറൽ മാനേജർ എ.ടി. അഖിൽകുമാർ, കൊടുമൺ ശാഖാമാനേജർ ഒ.കവിത, ഏനാത്ത് ശാഖാ മാനേജർ നിഷ അൻസാജ്, ഐ.ടി. ഹെഡ് അനീഷ് കുമാർ, സ്‌കൂൾ മാനേജർ ഫാ. വർഗീസ് കോട്ടൂർ, പ്രിൻസിപ്പൽ ഫാ. ജിമ്മി മൂളയിൽ, വൈസ് പ്രിൻസിപ്പൽ സോന ആന്റണി, അക്കാദമിക് കോഡിനേറ്റർ ബി.സീമ എന്നിവർ പ്രസംഗിച്ചു.