പുല്ലാട് വടക്കേ കവല : കോയിപ്രം ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗവും നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും പ്രവർത്തിച്ച മീൻകടയ്ക്കെതിരേ നടപടി സ്വീകരിക്കും. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.എസ്. വിജയകുമാറിന്റെയും ഹെൽത്ത് ഇൻസ്പെക്ടർ പുഷ്പാ രാജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനീത്, അപർണ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പഞ്ചായത്തിന്റെ ലൈസൻസോ, രജിസ്‌ട്രേഷനോ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
കൂടാതെ, കടയിലെ ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിക്കുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകളോ (ഹെൽത്ത് കാർഡ്) ഉണ്ടായിരുന്നില്ല. രേഖകളെല്ലാം ഹാജരാക്കാൻ പൊതുജനാരോഗ്യനിയമ പ്രകാരം കടയുടമയ്ക്ക് നോട്ടീസ് നൽകി.
കഴിഞ്ഞ ദിവസമാണ് വടക്കേ കവലയിൽ ചെറുകോൽപ്പുഴ റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫിഷ് സ്റ്റാളിൽനിന്ന് വാങ്ങിയ മീൻ വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ കൈകളിൽ ചൊറിച്ചിൽ അനുഭവപ്പെട്ടത്.
പരാതിക്ക് ഇട നൽകിയ മീൻ പരിശോധനയ്ക്കായി ഫുഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി വരുംദിവസങ്ങളിലും പഞ്ചായത്ത് പരിധിയിലെ മുഴുവൻ മത്സ്യവില്പന കേന്ദ്രങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് വികസനകാര്യ സമിതി അധ്യക്ഷൻ സി.എസ്. വിജയകുമാറും ഹെൽത്ത് ഇൻസ്പെക്ടറും അറിയിച്ചു.
Published: 07 Oct 2026, 01:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented