ബെംഗളൂരു : ഏഷ്യൻഗെയിംസിൽ സ്വർണംനേടിയ കർണാടകത്തിന്റെ താരങ്ങൾക്ക് ഒരുകോടി രൂപവീതം സമ്മാനം പ്രഖ്യാപിച്ച് കർണാടക സർക്കാർ. വെള്ളിമെഡൽ നേടിയവർക്ക് 75 ലക്ഷവും വെങ്കലം നേടിയവർക്ക് 50 ലക്ഷവും നൽകും.
നിലവിൽ ഇത് 35 ലക്ഷം, 25 ലക്ഷം, 15 ലക്ഷം എന്നിങ്ങനെയായിരുന്നു. ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ മെഡൽനേടിയ താരങ്ങൾക്ക് സർക്കാർവക സ്വീകരണംനൽകിയ ചടങ്ങിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് പ്രഖ്യാപനം നടത്തിയത്. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും സംബന്ധിച്ചു.
ഇത്തവണ കർണാടകത്തിൽനിന്ന് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത എല്ലാവർക്കും അഞ്ചുലക്ഷം രൂപ സമ്മാനമായി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ആകെ 20 പേരാണ് ഏഷ്യൻ ഗെയിംസ് ഇന്ത്യൻ സംഘത്തിലുണ്ടായിരുന്ന കർണാടക താരങ്ങൾ. അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ, ക്രിക്കറ്റ്, സൈക്കിളിങ്, ഗോൾഫ്, ഹോക്കി, ഷൂട്ടിങ്, നീന്തൽ, ടേബിൾ ടെന്നീസ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരിച്ചത്. നാല് സ്വർണവും അഞ്ചു വെള്ളിയും ഒരു വെങ്കലവും കർണാടകതാരങ്ങൾ നേടിയെടുത്തു.
കായികതാരങ്ങൾക്ക് രണ്ടുശതമാനം സംവരണം
:സർക്കാർജോലിയിൽ നേരിട്ടുള്ള നിയമനത്തിന് രണ്ടുശതമാനം സംവരണം കായികതാരങ്ങൾക്ക് നൽകിക്കൊണ്ടുള്ള വിജ്ഞാപനം കർണാടകസർക്കാർ പുറത്തിറക്കി. ശനിയാഴ്ചയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഗ്രൂപ്പ്-എ, ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി, ഗ്രൂപ്പ്-ഡി തസ്തികകളിലാണ് സംവരണം. എഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടുന്ന താരങ്ങൾക്ക് ഗ്രൂപ്പ്-ബി തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുമെന്നും സർക്കാർ അറിയിച്ചു. നിയമനം നടത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിക്ക് രൂപംനൽകും.
Published: 07 Oct 2026, 12:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented