മല്ലപ്പള്ളി : കഴിഞ്ഞ ഏതാനും വർഷങ്ങളായി മുടങ്ങിക്കിടന്ന, കോട്ടയത്തുനിന്നും മല്ലപ്പള്ളി വഴി തിരുവനന്തപുരം, ചെമ്പകപ്പാറയ്ക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസ് ഗാന്ധിജയന്തിദിനത്തിൽ പുനരാരംഭിച്ചു. രാവിലെ അഞ്ചിന് കോട്ടയത്തുനിന്നാരംഭിച്ച് 10-ന് തിരുവനന്തപുരത്ത് എത്തുന്ന ബസ് സർവീസാണിത്.

To advertise here,

മുഖ്യമന്ത്രിക്കും, ഗതാഗതവകുപ്പുമന്ത്രിക്കും നൽകിയ നിവേദന ഫലമാണ് സർവീസ് ആരംഭിക്കുവാൻ കഴിഞ്ഞതെന്ന് അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. പറഞ്ഞു. മല്ലപ്പള്ളി ടൗണിൽ ബസിനു സ്വീകരണം നൽകി. എം.എൽ.എ. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻറ്‌ കെ.ജി. സാബു അധ്യക്ഷതവഹിച്ചു.

 

ജി. സതീഷ് ബാബു, കുഞ്ഞ് കോശി പോൾ, കോശി പി. സ്കറിയ, എബി മേക്കരിങ്ങാട്ട്, ജോൺസൺ കുര്യൻ, തോമസ് മാത്യു, ലിൻസൺ പാറോലിക്കൽ, കീഴ്വായ്പൂര് ശിവരാജൻ, എം. കെ. സുബാഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.