തിരുവല്ല : കണ്ണൂർ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ മൂന്നുമുതൽ എട്ടുവരെ നടക്കുന്ന 70-ാമത് കേരള സീനിയർ സ്റ്റേറ്റ് ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് ജില്ലാ ടീമിനെ സെജിൻ മാത്യു നയിക്കും. വിശാൽ രവി മാനേജരും യൂഡ്രിക് പെരേര കോച്ചുമായ ജില്ലാ ടീമിൽ എ. അഭിനന്ദു, ഷിബിൻ ജേക്കബ് ഷാജി, എസ്. സിദ്ധാർഥ്, പി.സുദർശൻ അഖിൽ എ.ആർ., മാത്യു ജോസഫ്, ടി.എം. റിജാസ്, ഷഹനാസിൽ മുഹമ്മദ് സീനി, സെജിൻ മാത്യു, മുഹമ്മദ് ഷിറാസ് നൗഷാദ്, ജോർദാൻ ചെറിയാൻ ഈപ്പൻ, ജോഷ്വ സുനിൽ ഉമ്മൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമിന്റെ ജേഴ്‌സി പ്രകാശനവും കിറ്റ് വിതരണവും നിരണം സെയ്ന്റ് തോമസ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. പ്ലാന്റ് ലിപിഡ്‌സ് ഗ്രൂപ്പ് ഡെപ്യൂട്ടി ജനറൽ മാനേജർ പ്രവീൺ തോമസ് മുഖ്യാതിഥിയായി.

To advertise here,

നിരണം പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ ഫാ. കെ.എ. എബ്രഹാം കാരുകയിൽ എന്നിവർ പ്രസംഗിച്ചു.