നെയ്യാറ്റിൻകര : കോൺഗ്രസിന്റെ വിവിധ കമ്മിറ്റികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണം നടത്തി.
ഒ.ബി.സി. കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി അനുസ്മരണം ഡി.സി.സി. ജനറൽ സെക്രട്ടറി ആർ.ഒ. അരുൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ചായ്‌ക്കോട്ടുകോണം സാബു അധ്യക്ഷനായി. ഡി.സി.സി. അംഗം ബോബസ്, മരുതത്തൂർ ഗോപൻ, അമരവിള നൂഹ്, ശ്രീകുമാർ, ഉണ്ണിക്കുട്ടൻ, അലിസ്റ്റർ ബോസ്, ഗിരീശൻ, ഷാജി എന്നിവർ സംസാരിച്ചു.
കോൺഗ്രസ് അരുവിക്കര വാർഡ് കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി അനുസ്മരണം പെരുങ്കടവിള പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ അശ്വതി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീരാഗം ശ്രീകുമാർ അധ്യക്ഷനായി. മണ്ണൂർ ശ്രീകുമാർ, അനിൽകുമാർ, ഗോപൻ, സുഗതൻ, ശ്രീധരൻ, ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അൺഓർഗനൈസ്ഡ് വർക്കേഴ്‌സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി, ഉമ്മൻചാണ്ടി അനുസ്മരണം ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ. വിനോദ്‌സെൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. അംഗം അമരവിള സുദേവകുമാർ അധ്യക്ഷനായി. കെ.ആർ. മാധവൻകുട്ടി, എം.എ. ഹക്കിം, മസൂദ്, വഴിമുക്ക് സെയ്യദലി, സേതു, ഷാജി, ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.
എൻ.കെ. പദ്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം മുൻ എം.എൽ.എ. ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി വെൺപകൽ അവനീന്ദ്രകുമാർ അധ്യക്ഷനായി. എൻ. ശൈലേന്ദ്രകുമാർ, അപ്പുക്കുട്ടൻനായർ, അരുമാനൂർ സുദേവൻ, രാധാകൃഷ്ണൻനായർ, നെയ്യാറ്റിൻകര അജിത്, അമരവിള സുദേവകുമാർ, ജയരാജ്തമ്പി, ആർ.കെ. സജീവ്, അരുൺ, മസൂദ്, സജി, കരുണാകരൻനായർ, അജയൻ എന്നിവർ സംസാരിച്ചു.
Published: 01 Nov 2026, 12:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented