തെങ്കാശി : തെങ്കാശിയിൽനിന്ന് പാവൂർ സത്രത്തിലേക്കുള്ള റോഡിൽ 21 കിലോമീറ്റർ പിന്നിട്ടാൽ ഒരു ബോർഡ് കാണാം-വീര കേരളം പുതൂർ. ഇവിടെ ചെമ്പകവല്ലി ആറിന്റെ അക്കരെയും ഇക്കരെയും അമ്പലങ്ങളുടെയും അങ്കണവാടികളുടെയും സർക്കാർ ആശുപത്രികളുടെയും മുന്നിൽ ഇതേ ബോർഡുണ്ട്. എന്നാൽ കടകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും മുന്നിൽ വികെ പുതൂർ എന്ന ചുരുക്കെഴുത്താണ് ഏറെയും.
1956-ൽ ഔദ്യോഗികമായി കേരളം പിറവിയെടുക്കുന്നതിനും നൂറ്റാണ്ടുകൾക്കുമുൻപ്, കേരളത്തെ ആത്മാവിലേക്ക് ആവാഹിച്ചതാണ് ഈ നാട്. വീര കേരളം പുതൂർ എന്ന പേരിന്റെ വേരുകൾ നീളുന്നത് വേണാട് രാജവംശത്തിലേക്കാണ്. 13 മുതൽ 16 വരെയുള്ള നൂറ്റാണ്ടിൽ തിരുനെൽവേലിക്കു സമീപംവരെ വേണാടിന്റെ ഭരണമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ വീര കേരളൻ എന്ന വേണാട് രാജാവ് നിർമിച്ച പുതിയ ഊരിന് വീര കേരളം പുതൂർ എന്ന് അറ്റകുറ്റപ്പണി നടത്താൻ ഇപ്പോഴും കൊല്ലത്തുനിന്ന് ആളെ വിളിക്കുന്ന രീതി ഇവർ പിന്തുടരുന്നു. നമ്മുടെ കൊല്ലവർഷം ഇപ്പോഴും ഈ ഭാഗങ്ങളിൽ പ്രചാരത്തിലുണ്ട്-വള്ളുവർ ആണ്ട് എന്ന പേരിൽ.
Published: 01 Nov 2026, 12:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented