മല്ലപ്പള്ളി : മല്ലപ്പള്ളിയിൽനിന്ന്‌ കട്ടപ്പനയിലേക്ക് കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് തുടങ്ങി. ബസ് സർവീസിന്റെ ഉദ്‌ഘാടനം അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. നിർവഹിച്ചു.

To advertise here,

പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി. സാബു അധ്യക്ഷതവഹിച്ചു. കെ.ഇ. അബ്‌ദുൾ റഹ്‌മാൻ, കുഞ്ഞുകോശി പോൾ, ജി. സതീഷ് ബാബു, കോശി പി. സക്കറിയ, സമദ് മേപ്രത്ത്, എബി മേക്കരിങ്ങാട്ട്, ബിജു ടി. ജോർജ്, ജോൺസൺ കുര്യൻ, ഡി.ടി.ഒ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായ്‌പൂര്‌, ചുങ്കപ്പാറ, എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ വഴിയാണ് കട്ടപ്പനയിലെത്തുക.

രാവിലെ 5.30-ന് മല്ലപ്പള്ളിയിൽനിന്നും കല്ലൂപ്പാറ വഴി തിരുവല്ലയിൽ എത്തും.

അവിടെനിന്നും 6.15-ന് പുറപ്പെട്ട് മല്ലപ്പള്ളിയിൽ 6.40-ന് വന്ന് 11.15-ന് കട്ടപ്പനയിലെത്തും.

അവിടെനിന്നും 12.30-ന് പുറപ്പെട്ട് മല്ലപ്പള്ളി, തിരുവല്ല, മാവേലിക്കര വഴി 6.25-ന് കായംകുളത്ത് എത്തും.

ഏഴിന് അവിടുന്ന് പുറപ്പെട്ട് തിരുവല്ല, കല്ലൂപ്പാറ വഴി 8.20-ന് മല്ലപ്പള്ളിയിൽ എത്തും.