ജലശുദ്ധീകരണശാലയ്ക്കുള്ള സ്ഥലം മാത്രമില്ല
പുല്ലാട് : കോയിപ്രം കുടിവെള്ള പദ്ധതിക്കുള്ള പൈപ്പുകൾ എത്തിത്തുടങ്ങി. തിങ്കളാഴ്ച രാവിലെയാണ് ആദ്യ ലോറി പൈപ്പുകളുമായി എത്തിയത്. ആന്ധ്രാപ്രദേശിലെ അനന്തപുരം ജില്ലയിൽ നിന്നാണ് പൈപ്പുകൾ എത്തുന്നത്. ആയിരം കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് 10 ലോറികളാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പൂവത്തൂരും സമീപപ്രദേശങ്ങളിലും എത്തുന്നത്. ചൊവ്വാഴ്ച ആന്ധ്രയിൽനിന്ന് അഞ്ച് ലോറികൾ കൂടി പദ്ധതി പ്രദേശത്തേക്ക് തിരിക്കുന്നുണ്ട്. പദ്ധതിയിൽ ഉൾപ്പെടുന്ന കോയിപ്രം, തോട്ടപ്പുഴശ്ശേരി, ഇരവിപേരൂർ, പുറമറ്റം, കല്ലുപ്പാറ, കുന്നന്താനം, എഴുമറ്റൂർ എന്നീ പഞ്ചായത്തുകളിലെ വിവിധപ്രദേശങ്ങളിലാണ് പൈപ്പുകൾ ഇറക്കുന്നത്. ആദ്യ ബാച്ചിൽ വന്നിരിക്കുന്ന പൈപ്പുകൾ പൂവത്തൂരിൽ ജല അതോറിറ്റി പുതുതായി നിർമിക്കുന്ന കിണറ്റിലെ ഉപയോഗത്തിന് വേണ്ടിയുള്ളതാണ്. 6.5 ടണ്ണിലേറെ ഭാരമുള്ള 800 എം.എം. ന്റെ അഞ്ച് പൈപ്പുകളാണ് ആദ്യത്തെ ലോറിയിൽ എത്തിയത്. 1000 എം.എം. ന്റെ മൂന്ന് പൈപ്പുകൾ, 900 എം.എം. ന്റെ അഞ്ച് പൈപ്പുകൾ ആദ്യ ബാച്ചിലെത്തും. ഇത് കിണറിൽനിന്നും ജലശുദ്ധീകരണശാലയിലേക്ക് സ്ഥാപിക്കേണ്ട പ്രധാന പൈപ്പുകളാണിത്. 250 എം.എം. മുതൽ 400 എം.എം. വരെയുള്ള പൈപ്പുകൾ വിവിധ പഞ്ചായത്തുകളിലേക്ക് നൽകും. ജലശുദ്ധീകരണശാലയിൽനിന്ന് പഞ്ചായത്തുകളിലെ കുടിവെള്ള ടാങ്കുകളിലേക്ക് സ്ഥാപിക്കേണ്ട പൈപ്പുകളാണിത്.
സ്ഥലം എവിടെ?
നാടുമുഴുവൻ പൈപ്പ് മാത്രം കുഴിച്ചിട്ടാൽ എങ്ങനെ കുടിവെള്ളം കൊടുക്കുമെന്നുള്ള പ്രധാന ചോദ്യമാണ് കോയിപ്രം കുടിവെള്ള പദ്ധതിയിൽ ഉയരുന്നത്. 260 കോടി രൂപ ഭരണാനുമതി ലഭിച്ച ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിക്കാണ് ഈ ദുരവസ്ഥ. 40 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാലയ്ക്കുള്ള സ്ഥലം ലഭ്യമാകാതെയാണ് പദ്ധതി മുമ്പോട്ട് പോകുന്നത്. ആന്ധ്രയിൽനിന്നുള്ള 15 ലോഡ് പൈപ്പുകളാണ് ആദ്യഘട്ടത്തിൽ എത്തിച്ചേരുന്നത്. ജലശുദ്ധീകരണശാലയ്ക്ക് വേണ്ടി
രണ്ട് മാസം കൊണ്ട്, കേസിൽ ഉൾപ്പെട്ടിട്ടുള്ള വസ്തുവോ പകരം വസ്തുവോ കണ്ടെത്തി നൽകാമെന്നുള്ള ഉറപ്പിന്മേലാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള എവറസ്റ്റ് കമ്പനി എഗ്രിമെൻറ് ഒപ്പുവയ്ക്കാൻ തയ്യാറായത്.
മാർച്ച് 12-നാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നടത്തിയത്. എട്ട് മാസം കഴിഞ്ഞിട്ടും വസ്തുവിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. മുട്ടുമണ്ണിന് സമീപമുള്ള വസ്തുവിന്റെ മേലുള്ള കേസ് അനന്തമായി നീളുകയാണ്. മന്ത്രി തല മീറ്റിങ്ങുകളും മുറയ്ക്ക് നടക്കുന്നുണ്ട്. സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ മന്ത്രി ജല അതോറിറ്റി എം.ഡി. യെ ചുമതലപ്പെടുത്തി. എം.ഡി. ഇപ്പോൾ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സ്ഥലത്തിന്റെ കാര്യത്തിൽ എം.എൽ.എ. മാരെല്ലാം വിവിധ തട്ടുകളിലാണ്.
Published: 03 Nov 2026, 12:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented