കോങ്ങാട്: ആനയെ കാണാനിറങ്ങി പാറശ്ശേരി പി.ബി.യു.പി. സ്കൂളിലെ പ്രീ പ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൂർവവിദ്യാർഥികളും. ഗുരുവായൂർ ആനത്താവളത്തിലേക്കാണ് ‘ആനയെ അറിയാം’ എന്ന പേരിൽ പഠനയാത്ര നടത്തിയത്. ഗുരുവായൂർ ദേവസ്വത്തിൽ ജീവനക്കാരായ പാറശ്ശേരിയിൽനിന്നുള്ള പാപ്പാന്മാരെ അവർ ആദരിച്ചു.

To advertise here,

ഗോകുൽദാസ്, രമേഷ്, ജ്യോതിഷ്, രാധാകൃഷ്ണൻ, കൃഷ്ണൻകുട്ടി, മണികണ്ഠൻ, സുരേഷ്, സുന്ദരൻ, രാജൻ എന്നിവരെയാണ് ആദരിച്ചത്.

പ്രധാനാധ്യാപകൻ പി.എൻ. നാരായണൻകുട്ടി, ഗുരുവായൂർ ആനത്താവളം മാനേജർ ബീന, സ്കൂൾ പി.ടി.എ. അംഗം പി. കൃഷ്ണനുണ്ണി, കൃഷ്ണമൂർത്തി, രമേഷ് എന്നിവർ സംസാരിച്ചു.